Chapter Title : അസുരഗണം [Yadhu]
തന്നെ മിണ്ടിയില്ല. തികച്ചും മൗനം പക്ഷേ ആ മുഖത്ത് ഒരു വല്ലാത്ത ഭയമുണ്ടായിരുന്നു,. രേണുക ചോദിക്കുന്ന ഒന്നിനും തന്നെ അവൾ മറുപടി കൊടുക്കാതെ റൂം വിട്ടു പുറത്തേക്ക് പോയി. പിന്നാലെ രേണുകയും അവൾ കുറേ ചോദിച്ചതിനു ശേഷമാണ് അമ്മ അവൾക്ക് ആ പേപ്പർ കൊടുത്തു എന്നിട്ട് അവളോട് പറഞ്ഞു.
അമ്മ : നിങ്ങൾക്ക് അറിയാത്ത ഒരു കാര്യമുണ്ട്. ഇത്രയും കാലം ഞാൻ അത് ആരോടും പറയാതെ സൂക്ഷിച്ചുവെച്ചു. ഒരുപക്ഷേ നമ്മളുടെ ജീവൻ തന്നെ ഇല്ലാതെ ആകും പക്ഷേ ഇനി നിങ്ങളറിയണം ആ രഹസ്യം
രേണുക :എന്താണ് അമ്മേ. എന്താണ് പറ്റിയത് എന്തിനാണ് ഇങ്ങനെ ഭയപ്പെടുന്നത്.
അമ്മ : ഭയപ്പെടണം. നിങ്ങളുടെ അച്ഛന്റെ മരണം അത് വെറുമൊരു അറ്റാക്ക് ആയിരുന്നില്ല ഒരു കൊലപാതകം ആയിരുന്നു എന്നു വേണമെങ്കിൽ പറയാം.
അമ്മ പറഞ്ഞ ആ വാക്കു കേട്ട് രേണുക സ്തംഭിച്ചുപോയി
രേണുക : എന്താണ് അമ്മ പറയുന്നത്. എനിക്കൊന്നും മനസ്സിലാകുന്നില്ല. അച്ഛനെ കൊലപ്പെടുത്തി എന്നോ, എന്തിന്, ആരാണ്
അമ്മ : അതേ മോളേ അതു വെറുമൊരു മരണമല്ല. അന്ന് നീ ഹോസ്റ്റലിൽ നിന്ന് പഠിക്കുകയാണ്. അമ്മു സ്കൂളിൽ നിന്നും ടൂർ പോയ ദിവസം. അന്ന് അച്ഛൻ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. എന്തൊക്കെയോ വിഷമങ്ങൾ ഉണ്ടായിരുന്നു. പക്ഷേ ഒന്നും തന്നെ പുറത്തു പറഞ്ഞില്ല. അന്ന് വൈകുന്നേരം ഞാൻ കടയിൽ നിന്നും പലചരക്ക് സാധനങ്ങൾ വാങ്ങിച്ചു വരുമ്പോൾ. നമ്മുടെ വീട്ടുമുറ്റത്ത് ഒരു ബുള്ളറ്റ് നിൽക്കുന്നുണ്ടായിരുന്നു. ഞാൻ വിചാരിച്ചു അച്ഛന്റെ ഏതെങ്കിലും കൂട്ടുകാരന്മാർ വന്നതാണ് എന്ന്. ഞാൻ അങ്ങനെ നടന്നു വണ്ടിയുടെ അടുത്തേക്ക് വരുമ്പോൾ
💬 Comments
View all comments