Chapter Title : അസുരന്റെ പെണ്ണ് 3 [Mr. മലയാളി] [chapter 1 Climax]
മാത്രം എന്ത് സങ്കടം ആണ് ഒളിഞ്ഞ് ഇരിക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് മനസ്സിലായില്ല... തേങ്ങി കരയുന്ന റോവിനെയും കൂട്ടി അടുത്ത് കണ്ട റൂമിൽ കയറി അവൾ...
"ഇച്ചായാ എല്ലാം ദൈവനിശ്ചയം അത്രയേ നമുക്ക് പറയാൻ കഴിയുക ഒള്ളു... നിങ്ങൾ അല്ലേ അവരെ ഒക്കെ സമധാനിപ്പിക്കണ്ടേ നിങ്ങൾ തന്നെ കരഞ്ഞാലോ... "
"എനിക്ക് പറ്റുന്നില്ലെടാ എന്താ എന്റെ ജീവിതം മാത്രം ഇങ്ങനെ സ്നേഹിച്ചവർ ഒക്കെ എന്നെ തനിച്ചാക്കി പോയിട്ടേ ഒള്ളു... ജീവനോളം കരുതിയ അപ്പനെ ദൈവം വേഗം വിളിച്ചു... പിന്നെ ന്റെ സ്നേഹകൊച്ചിനേം!! അവസാനം ബാക്കി ഉണ്ടായിരുന്ന അമ്മച്ചിയും എന്നെ തനിച്ചാക്കി പോയി... ഇപ്പൊ ദേ ന്റെ ആനിയും " കയ്യിൽ മുഖം അമർത്തി കൊണ്ടവൻ പറഞ്ഞു...
"ആര് പോയാലും എന്താ ഇച്ചായന് ഇച്ചായന്റെ ഗായു ഇല്ലേ... ഞാൻ എങ്ങും പോവില്ല ഇച്ചായനെ വിട്ട് മരിക്കുവാണേലും ജീവിക്കുവാണേലും ഒപ്പം " മുഖത്ത് വെച്ച കൈകൾ ബലമായി പിടിച്ച് മാറ്റി കൊണ്ടവൾ അവന്റെ മുഖം കയ്യിൽ എടുത്ത് പറഞ്ഞു...
_______________________________________♥️
ശവം അടക്കി എല്ലാവരും വീട്ടിലേക്ക് തിരിച്ചിരുന്നു... വന്നതിന് ശേഷം ആരും റൂമിൽ നിന്നും പുറത്തേക്ക് വന്നിട്ടില്ല... അടക്കി പിടിച്ച തേങ്ങലുകൾ ഓരോ മുറിയിലും പ്രധിധ്വനിച്ച് കൊണ്ടിരുന്നു...
ആനിയുടെ റൂമിലേക്ക് ഒന്ന് കയറിയത് ആയിരുന്നു ഗായത്രി... എല്ലാ സ്ഥലവും അരിച്ച് പൊറുക്കിയിട്ടും ഒരു ഹിന്റ് പോലും അവൾക്ക് കിട്ടിയില്ല... മുറിയിൽ പലസ്ഥലങ്ങളിൽ ആയി കൂട്ടുകാരും ആൽബിയും റോവിനും അമ്മയ്ക്കും കൊച്ചച്ഛനും ഒപ്പം ചിരിച്ച് കൊണ്ടും കോക്രി കാണിച്ചും ഉള്ള പലതരം ഫോട്ടോകൾ കണ്ടതും ഒരു തുള്ളി കണ്ണുനീർ ഭൂമിയെ ചുംബിച്ചു...
അപ്പോഴാണ് ടേബിളിൽ ഇരിക്കുന്ന ഒരു ബുക്കിൽ അവളുടെ കണ്ണുകൾ ഉടക്കിയത്... അത് തുറന്ന് നോക്കിയതും അതിൽ നിറയെ അവളുടെ ചിത്രങ്ങൾ ആയിരുന്നു....ജീവിതത്തിൽ നടന്നത് എല്ലാം ഒരു ചിത്രം കണക്കെ അതിൽ!!! ഓരോ താളുകൾ മറിക്കുമ്പോഴും ഉള്ളിൽ സംശയങ്ങൾ ഉരുണ്ട് കൂടി കൊണ്ടിരുന്നു... വേഗം തന്നെ സാരിയുടെ ഉള്ളിൽ അത് ഒളിപ്പിച്ചു കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി....
________________________________❤️
"എന്താ ഗായു നിനക്ക് ഇത്രക്ക് തിടുക്കം പോവാൻ?"
"ഒന്നൂല്ല ഇച്ചായാ
💬 Comments
View all comments