Chapter Title : അടച്ചിട്ട മുറിയിലെ രഹസ്യം [CA Topper]
അടച്ചിട്ട മുറിയിലെ രഹസ്യം
Adachitta Muriyile Rahasyam | Author : CA Topper
രാവിലെ ഒൻപതരയോടെ തന്നെ ആ വലിയ വീട്ടിൽ ഒരു വല്ലാത്ത നിശബ്ദത വന്നു നിറയും. സംഗീത്തിന്റെ അച്ഛനും അമ്മയും ജോലിക്കായി പോയിക്കഴിഞ്ഞാൽ പിന്നെ ആ വീട് മുഴുവൻ സ്വാതിക്ക് മാത്രമുള്ളതാണ്.
കല്യാണം കഴിഞ്ഞ സമയത്തെ ബഹളങ്ങൾക്കും തിരക്കുകൾക്കും ശേഷം ഈ ഏകാന്തത തുടക്കത്തിൽ അവൾക്കൊരു ആശ്വാസമായിരുന്നു. എന്നാൽ ആറുമാസങ്ങൾക്കിപ്പുറം, ആ നിശബ്ദത പതിയെ ഒരു വിരസതയായി മാറാൻ തുടങ്ങിയിരിക്കുന്നു.
മുറ്റത്തെ ഗേറ്റ് അടച്ച് അച്ഛനും അമ്മയും കാറിൽ പോകുന്നതും നോക്കി അവൾ സിറ്റൗട്ടിലെ തൂണും ചാരി കുറച്ചുനേരം നിന്നു. കാർ റോഡിന്റെ വളവ് തിരിഞ്ഞു മറഞ്ഞപ്പോൾ അവൾ പതിയെ അകത്തേക്ക് നടന്നു. മുൻവശത്തെ വലിയ വാതിൽ അടക്കുമ്പോൾ വീടിനുള്ളിലെ ശൂന്യത അവൾക്ക് കൂടുതൽ വ്യക്തമായി അനുഭവപ്പെട്ടു.
ഡൈനിങ്ങ് ടേബിളിൽ അപ്പോഴുമുണ്ട് അവർ കഴിച്ചതിന്റെ ബാക്കി പാത്രങ്ങൾ. അതൊക്കെ ഒന്നൊതുക്കി വെച്ച് അവൾ നേരെ ഹാളിലേക്ക് വന്നു. ടിവിയുടെ റിമോട്ട് എടുത്ത് വെറുതെ ചാനലുകൾ മാറ്റി നോക്കി. വാർത്തകളും സീരിയലുകളുടെ പുനഃസംപ്രേഷണവും പാട്ട് ചാനലുകളുമെല്ലാം അവൾ മാറി മാറി വെച്ചു. ഒന്നിലും അവളുടെ ശ്രദ്ധ നിൽക്കുന്നില്ല.
അവളുടെ കണ്ണുകൾ ഇടയ്ക്കിടെ സോഫയിലിരിക്കുന്ന മൊബൈൽ ഫോണിലേക്ക് നീളുന്നുണ്ടായിരുന്നു. ചെന്നൈയിലെ തിരക്കുകൾക്കിടയിൽ നിന്ന് സംഗീത് എപ്പോഴെങ്കിലും ഒന്ന് വിളിച്ചിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു.
ഫോൺ എടുത്തു നോക്കി, വാട്സ്ആപ്പിൽ അവൻ അവസാനം ഓൺലൈനിൽ വന്നത് രാവിലെ എട്ടു മണിക്കാണ് - ഓഫീസിലേക്ക് പോകുന്നതിനു മുൻപ് അവളോട് സംസാരിച്ച ആ സമയം.
ടിവി ഓഫ് ചെയ്ത് അവൾ കിടപ്പുമുറിയിലേക്ക് നടന്നു. ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ദൂരെ റോഡിലൂടെ ഇടയ്ക്കിടെ പോകുന്ന വാഹനങ്ങൾ മാത്രം കാണാം. ഈ നീണ്ട പകൽ എങ്ങനെ തള്ളിനീക്കും എന്ന ചിന്തയായിരുന്നു അവളുടെ മനസ്സിൽ. ഒരുപക്ഷേ ചേച്ചിയെ ഒന്ന് വിളിച്ചാലോ എന്ന് അവൾ ആലോചിച്ചു, പക്ഷെ അവർ ബാങ്കിലെ തിരക്കിലാകുമല്ലോ എന്നോർത്ത് ആ ശ്രമം ഉപേക്ഷിച്ചു.
അവൾ പതിയെ കട്ടിലിലേക്ക് വീണു, സീലിങ്ങിലെ ഫാനിന്റെ കറക്കവും നോക്കി അങ്ങനെ കിടന്നു.
ഉച്ചയ്ക്ക് ഊണ് ഒക്കെ കഴിഞ്ഞ് വെറുതെ ഫോണും നോക്കി ഹാളിലെ സോഫയിൽ കിടക്കുകയായിരുന്നു സ്വാതി. സമയം രണ്ടര കഴിഞ്ഞിരിക്കുന്നു. പുറത്ത് നല്ല ചൂടുണ്ട്. വീട്ടിൽ തനിച്ചു നിൽക്കുമ്പോഴുള്ള സ്വാഭാവികമായ വേഷത്തിലായിരുന്നു അവൾ.
ഇളം നീല നിറത്തിലുള്ള, മുട്ടിനു താഴെ വരെ മാത്രം കിടക്കുന്ന ഒരു കോട്ടൺ പാവാടയും,
💬 Comments
View all comments