0%

Chapter Title : അടങ്ങാത്ത ദാഹം 1 [Achuabhi]

Author : Achuabhi Read All Parts 29.9K

കൂടി എടുക്കേണ്ടി വരും കെട്ടോ. ഇപ്പം തന്നെയും കൂട്ടി ആകെ നാല് അധ്യാപകരെ ഇവിടെയുള്ളൂ.. കാര്യങ്ങളൊക്കെ അറിയാമല്ലോ അജുവിന്‌..""

""അതൊക്കെ ഇതിന്റെ ഭാഗമല്ലേ.... ഞാൻ ഹാപ്പിയാണ് ഇങ്ങനെയുള്ള കാര്യങ്ങളിൽ..""

""ഗുഡ്....." അവൻ എല്ലാം റെഡി ആക്കി പുറത്തേക്കിറങ്ങി. ഭിത്തിയിലെ മനോഹരമായ ചിത്രങ്ങളും കണ്ടുകൊണ്ട് വരാന്തയിലൂടെ ക്ലാസ്സിലേക്ക് നടക്കുമ്പോഴാണ്  അടുത്തുള്ള ക്ലാസ്സിൽ നിന്ന് ഒരു സ്ത്രീ അവന്റെ മുന്നിലേക്ക് കയറിയത്.....

""ആഹ്ഹ ……… അജുവെന്നല്ലേ പേര്..?"" പെട്ടന്നുള്ള അവരുടെ വരവും ചോദ്യവും അവനെയൊന്നു കുഴപ്പിച്ചെങ്കിലും ചെറുചിരിയോടെയൊന്നു മൂളി.

""മ്മ്മ് ……… ""

""റസാഖിക്കയുടെ വീട്ടിലാണല്ലേ താമസം.? ഞാനും ഇവിടുത്തെ അദ്ധ്യാപികയാണ് പേര് റസിയ...""

"" മ്മ്മ്.. വീടിന്റെ കാര്യത്തിൽ അവിടുന്നു വരുമ്പോൾ ഒരു ആശയകുഴപ്പം ഉണ്ടായിരുന്നു. ഇവിടെ എത്തിയപ്പോൾ ഇക്ക പറഞ്ഞു ഔട്ട്ഹൗസിൽ താമസിച്ചോളാൻ...""

""അതൊരു ഭാഗ്യമല്ലേ അജൂ... വെറുതെ വാടകകൊടുത്തു മുടിയണ്ടല്ലോ.""

""ആഹ്ഹ ………… റസിയ ടീച്ചർ ഇവിടെ അടുത്താണോ ?""

""എനിക്ക് ഒരു പത്തുമിനിറ്റ് നടത്തമെ ഉള്ളു ഇങ്ങോട്.... പിന്നെ, എന്നെ കൂടാതെ രണ്ടുപേരുകൂടിയുണ്ട്.""

""ഹ്മ്മ് ……… സലാം സർ പറഞ്ഞിരുന്നു എന്നെയും കൂട്ടി നാലുപേരെ ഉള്ളുവെന്ന്.""

കവിത ടീച്ചറും ആലിയ ടീച്ചറും. രണ്ടുപേരും ക്ലാസ്സുകളിൽ കാണും ഇന്റർവെൽ സമയത്തുപരിചയപെടാം എല്ലാവരെയും.... അഹ് പിന്നെ, ആലിയ എന്റെ മോളും കൂടിയാണ് കെട്ടോ."" റസിയ ചിരിച്ചുകൊണ്ട് പറഞ്ഞു.

""മോളോ …………? ഒന്നുപോയെ ടീച്ചറെ.. അല്ലങ്കിലും പുതിയ അധ്യാപകർ വരുമ്പോൾ പഴയ ആളുകൾ റാഗ് ചെയ്യുന്നത് പതിവല്ലേ...""

""റാഗിങ്ങോ ……? സത്യമാണ് അജൂ. ആലിയ എന്റെ മോളും കൂടിയാണ്.""

""മ്മ്മ്മ് ……… ഞാൻ വിശ്വസിച്ചു പോരെ.... റസിയ ടീച്ചറെ

💬 Comments

View all comments