0%

Chapter Title : അടങ്ങാത്ത ദാഹം 2 [Achuabhi]

Author : Achuabhi Read All Parts 19.5K

അജു ഷിഫാനയുടെ മറുപടി എടുക്കാനായി വീടിനു സൈഡ് ചേർന്നു ജനലരികിലെത്തി.
ആരും കാണാതെ പേപ്പറും എടുത്തുകൊണ്ട് സ്കൂളിൽ എത്തുമ്പോൾ റസിയ ടീച്ചറും കവിത ടീച്ചറുമൊക്കെ സ്റ്റാഫ് റൂമിൽ നിന്ന് ക്ലാസ്സിലേക്ക് നടക്കുന്നുണ്ടായിരുന്നു.....

""ഹ്മ്മ്മ് രണ്ടുപേർ പുറത്തേക്കിറങ്ങിയെങ്കിൽ ഒരാൾ അകത്തുതന്നെ കാണുമായിരിക്കും..""
അവൻ ചുണ്ടിൽ ചെറുചിരി വരുത്തി അകത്തേക്ക് കയറിയതും പുറത്തേക്കിറങ്ങിയ ആലിയ അവന്റെ ദേഹത്ത് വന്നുമുട്ടി.

""ഒന്നു നോക്കി നടക്കെന്റെ ആലിയാ ടീച്ചറെ...
ഇപ്പം ആള് തവിടുപൊടി ആയെന്നല്ലോ.""

""ഓഹോ ……… ഇപ്പം എന്റേതായൊ കുറ്റം.
മാഷല്ലേ എന്നെ വന്നു തട്ടിയത്..""

""ആഹ്ഹ രാവിലെ വഴക്കിടാൻ ഒട്ടും സമയമില്ല വല്ല ഫ്രീ പീരീഡും നോക്കി വഴക്കിട്ടാൽ പോരെ...""

""എനിക്കും സമയമില്ല.......
സമയം കിട്ടുമ്പോൾ ഞാൻ കാണിച്ചു തരുന്നുണ്ട്..""

""എങ്കിൽ ഞാൻ കാത്തിരിക്കും ആലിയാ ടീച്ചറുടെ കാണാൻ..""

""അയ്യേ ……
പോടാ വൃത്തികെട്ടവനെ.."" അവൾ ചിരിച്ചുകൊണ്ട് അവന്റെ തോളിലൊരു അടിയും നൽകി ക്ലാസ്സിലേക്ക് നടന്നു.

കുട്ടികൾക്ക് ചെറിയ വർക്ക് കൊടുത്തിട്ട് വെറുതെ ഇരിക്കുമ്പോഴാണ് രാവിലെ ഷിഫാന എഴുതിയ ലെറ്ററിന്റെ കാര്യം ഓർമ്മ വന്നത്.....
ഇവിടേയ്ക്ക് വന്നതിനു ശേഷം ഏറ്റവും ത്രില്ലിംഗ് ആയ കമ്പിനി ഉണ്ടായത് ഷിഫാനയുമായി ആയിരുന്നു. ഇതുവരെ നേരിൽ ഒന്ന് കണ്ടില്ലെങ്കിലും അവളൊരു സുന്ദരി പെണ്ണായിരിക്കുമെന്നു അജുവിന്‌ നല്ലപോലെ അറിയാമായിരുന്നു.
വാക്കുകൾ കൊണ്ട് ഇതുവരെ രണ്ടുപേരും മോശമായി ഒന്നും സംസാരിച്ചിട്ടില്ലെങ്കിലും മനസുകൊണ്ട് പലതും കൈമാറിയിരുന്നു അവര്പോലും അറിയാതെ.

അവൻ പേപ്പർ തുറന്നു …………

ഹായ് ചേട്ടാ ………
സുഖമാണോ ??
ഇന്നലെ വൈകിട്ട് എഴുതിയ ലെറ്റർ ഞാൻ വായിച്ചിരുന്നു. പക്ഷെ, അവസാനം എഴുതിയ ഫോൺ നമ്പർ ശരിക്കും

💬 Comments

View all comments