Chapter Title : അടങ്ങാത്ത ദാഹം 2 [Achuabhi]
ചിരിച്ചു.
അവൾ പോയതും ആഹാരമൊക്കെ കഴിക്കാനുള്ള പരിപാടി നോക്കിയിരുന്നു അവൻ...
_______________________
@achuabhi007 telegram
അടുത്ത ദിവസം …………………
രാവിലെ പതിവെന്നപോലെ സ്കൂളിലേക്ക് പോകാൻ നേരം ഷിഫാന എഴുതി വെച്ച പേപ്പറും കൈക്കലാക്കിയാണ് അജു ഇറങ്ങിയത്.
സ്കൂളിൽ എത്തിയപാടെ അവന്റെ കണ്ണുകൾ പാഞ്ഞത് കഞ്ഞി ഷെഡിലേക്കായിരുന്നു....
ഇന്നലെ വരെ അമ്പിളിയുടെ അനക്കം ഉണ്ടായിരുന്നെങ്കിൽ ഇന്നവിടെക്ക് നോക്കുമ്പോൾ ശൂന്യമായിരുന്നു അവളുടെ സാനിധ്യം.
പെട്ടന്നാണ് അവിടെനിന്നു ആരോ സംസാരിക്കുന്ന ശബ്ദം അവിടെ നിന്നും കേൾക്കുന്നത്.....
""ആഹ്ഹ ഇതിനിടയ്ക്ക് പുതിയ ആളിനെയും ജോലിക്കെടുത്തോ.?"" അവൻ മനസ്സിൽ പറഞ്ഞുകൊണ്ട് അവിടേക്കു നടന്നു.
വന്നതാരായാലും അമ്പിളിയെപോലെ തന്നെ ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്തവർ ആയിരിക്കും...
സത്യം പറഞ്ഞാൽ ആ കാര്യത്തിൽ സ്കൂൾ ചെയ്യുന്നത് ഒരു നല്ലകാര്യം തന്നെയാണ്.
ആറുമാസം കൂടുമ്പോൾ കൂടുമ്പോൾ പുതിയ ആളുകൾ വരുമെങ്കിലും വളെരെ ബുദ്ധിമുട്ടി ജീവിക്കുന്നവർക്കായിരിക്കും പരിഗണ കൊടുക്കുന്നത്.
അവിടേക്ക് ചെന്ന അജുവിനെ കണ്ടതും പത്തന്പതു വയസോളം പ്രായം ഉള്ള ഒരു സ്ത്രീ കസേരയിൽ നിന്നെഴുന്നേറ്റു കൊണ്ട് ചിരിച്ചു.....
""പുതിയ മാഷണല്ലേ ……………??""
""ആഹ്ഹ ……
ഇത്താ ആണോ പുതിയതായി വന്നത്.?""
""ആണ് മോനെ....
പുതിയതെന്നൊന്നും പറയാൻ പറ്റില്ല കെട്ടോ.
ഞാൻ ഇതിനുമുൻപും ഇവിടെ ജോലിക്കു വന്നിട്ടുണ്ട്.
പക്ഷെ, ഇന്നു വന്നത് മോളെയൊന്നു സഹായിക്കാനാണ്...""
"""മ്മ്മ്മ് …………… "" അവൻ ചുണ്ടിൽ ചിരിവരുത്തിയൊന്നു മൂളി.
""ആരാ ഉമ്മാ ………… ?"" പെട്ടന്നാണ് ഷെഡിനു പിറകിൽ നിന്ന് ആ കിളിനാദം അവന്റെ ചെവിയിലേക്ക് പാഞ്ഞു കയറിയത്.
പിന്നിലെ വാതിലിന്റെ പിറകിൽ നിന്ന് കേട്ട ശബ്ദത്തിനുടമ നിമിഷനേരം കൊണ്ട് അകത്തേക്ക് കയറിയതും
💬 Comments
View all comments