0%

Chapter Title : അടങ്ങാത്ത ദാഹം 3 [Achuabhi]

Author : Achuabhi Read All Parts 19.9K

ബര്ത്ഡേ കേക് പുറത്തേക്കെടുത്തു.

""ഉമ്മഹ്ഹ്ഹ് ……………
ഇതൊക്കെ വേണമായിരുന്നോ ചേട്ടാ.""

""ഇതല്ലേ വേണ്ടത്....""
അവൾ അതെടുത്തു ജനലിന്റെ പടിയിലേക്കു വെച്ചതും അജു കൈയ്യിൽ കരുതിയ ചെറിയ മെഴുകുതിരി കത്തിച്ചു അതിനു മുകളിൽ വെച്ചു.
രണ്ടുപേരും സന്തോഷത്തോടെ നോക്കി ചിരിച്ചുകൊണ്ട് കേക്ക് കട്ട് ചെയ്തു....
അതിൽ ഒരു പീസ് കൈയ്യിലെടുത്തു അവനുനേരെ നീട്ടിയതും അജു പുറത്തു നിന്ന് അതുവാങ്ങി...

""ആദ്യം ബര്ത്ഡേ ഗേൾ കഴിക്കൂ....""
അവൻ കൈ അകത്തേക്ക് കയറ്റിയതും ഷിഫാന ചിരിച്ചുകൊണ്ട് കൈനീട്ടി...

""അയ്യടി.………
കൈ നീട്ടാതെ വാ തുറക്ക് പെണ്ണേ..""

"" വായിലോ.??""

""അതെന്താടി പുല്ലേ...
ഞാൻ തന്നാൽ നീ കഴിക്കില്ലേ...""

""ചേട്ടൻ തന്നാലേ ഞാൻ കഴിക്കൂ....."" അവൾ മെല്ലെ മുഖം അടുപ്പിച്ചു വായ് തുറന്നതും അജു അത് വായിലേക്ക് വെച്ചുകൊടുത്തു.

""താങ്ക്സ് …………………………
ഇനി ചേട്ടൻ കഴിക്ക്.."" അവൾ ബാക്കിയിരുന്നതിൽ നിന്ന് ഒരു പീസ് എടുത്തു അവനു നൽകി.""
""അതേ, വാ എന്താ പൂട്ടിവെച്ചിരിക്കുവാണോ.?
മര്യാദയ്ക്ക് തുറന്നോ അല്ലങ്കിൽ ഞാൻ കുത്തികയറ്റും..""

"" അങ്ങനെ പൊളിയായിട്ടു നിൽക്ക്...""
രണ്ടുപേരും കേക്ക് ഒകെ കഴിച്ചു കൈതുടച്ചതും അവൻ കവറിൽ ഇരുന്ന രണ്ടു ഡയറി മിൽക്ക് ചോക്ലേറ്റ് എടുത്തു അവൾക്കു നൽകി...

""ഇത് എന്റെ പ്രിയപ്പെട്ടവൾക്ക്.…………""

""താങ്ക്സ്....
ഇതൊന്നും മനസ്സിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല ഞാൻ.""

""പ്രതീക്ഷിക്കാത്തത് ചെയ്യുമ്പോഴല്ലേടാ സന്തോഷവും സ്നേഹവുമൊക്കെ കൂടുന്നത്.""

""മ്മ്മ്.... ""

""പിന്നെ എന്താ പരിപാടി......??""

""ഇനി എന്താണ്.. ഒന്നുമില്ല ചേട്ടാ.""

""എന്നാൽ ഞാൻ പോകട്ടെ..??""

""ആഹ്ഹ ഒരുപാടു നേരം നിൽക്കണമെന്നൊക്കെ പറഞ്ഞിട്ട് വേഗം പോകുവാണോ.??""

""എങ്കിൽ പോകുന്നില്ല...
തന്നെ ഇങ്ങനെ നോക്കി നോക്കി

💬 Comments

View all comments