Chapter Title : അടങ്ങാത്ത ദാഹം 3 [Achuabhi]
റിപ്ലൈ ചെയ്തിട്ടു ഫോൺ സൈഡിലേക്ക് വെച്ചു.
""എന്നാലും ആരാണെന്നു മുഖം ഓർമ്മ വരുന്നില്ലല്ലോ....
അന്ന് പേരന്റ്സ് മീറ്റിംഗിന് വന്നപ്പോൾ എല്ലാവരും ആയിട്ട് പരിചയം ആയതാണ്...
ആഹ്ഹ്ഹ് …………… വൈകിട്ട് പോകുമ്പോൾ കാണാമല്ലോ."" അതാലോചിച്ചു തല പുകയ്ക്കാതെ അവൻ ഡെസ്കിലേക്കു തല ചായ്ച്ചു.
സമയം വൈകിട്ട് അഞ്ചര ആകുന്നു.…………
സ്കൂളിൽ നിന്ന് വീട്ടിലേക്കു എത്തിയപാടെ ഷംലത്തിന്റെ കൈയ്യിൽ വണ്ടിയുടെ ചാവി വാങ്ങി വെച്ചിരുന്നു.
ഒരു കുളിയൊക്കെ കഴിഞ്ഞു ഷിഫാനയോടും പറഞ്ഞിട്ടാണ് അജു പുറത്തേക്കിറങ്ങിയത്....
വെറുതെ കൈയും വീശി ചെന്നാൽ ആളുകൾ എന്തു വിചാരിക്കും.
ഒന്നുമില്ലെങ്കിൽ ഇവിടെ വന്നിട്ട് ആദ്യമായിട്ടുള്ള പരിപാടിയാണ് ഇത്....
പോകുന്ന വഴി ഒരു കടയിൽ കയറി രണ്ടു ടെഡിബിയർ വാങ്ങി സമ്മാനപ്പൊതി കൊണ്ട് മൂടി. പിന്നെ കുറച്ചു ചോക്ലേറ്റും...
രാവിലെ സജിന അയേച്ചുതന്ന ലൊക്കേഷൻ ഒകെ നോക്കി മൂളിപ്പാട്ടുമൊക്കെ പാടി മൂന്നുകിലോമീറ്റർ സഞ്ചരിച്ചതും സമയം ഏതാണ്ട് ആറുമണി കഴിഞ്ഞിരുന്നു...
കുറച്ചു ദൂരമേ ഉള്ളുവെങ്കിലും റോഡിൽ ഒരുപാട് സമയം ചെലവഴിക്കണം നമ്മൾ ലക്ഷ്യ സ്ഥാനത്തു എത്താൻ.
അയേച്ച ലൊക്കേഷൻ തീർന്നതും വണ്ടി ഒരു രണ്ടുനില വീടിന്റെ മുന്നിൽ എത്തിയിരുന്നു....
ഗേറ്റ് തുറന്നു കിടക്കുകയാണ്...
പുറത്തു ഒരു മനുഷ്യകുഞ്ഞുപോലും ഇല്ല മുൻവാതിൽ ആണെങ്കിൽ അടഞ്ഞ നിലയിലും...
വെറുതെ അകത്തേക്ക് കയറി വീടുമാറി നാണം കെടണ്ട എന്ന് തീരുമാനിച്ച അജു ഫോൺ എടുത്തു സജിനയുടെ ഫോണിലേക്കു കാൾ ചെയ്തു.
തികച്ചു മൂന്നുബെൽ അടിച്ചതും മുൻവാതിലും തുറന്നു ഒരു പെണ്ണ് മൊബൈൽ പൊക്കി കാണിച്ചു....
""കേറിവാ മാഷേ ……………
ഇതുതന്നെയാ."" അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.
""ആഹ്ഹ……… "" ചെറുചിരിയോടെ വണ്ടി അകത്തേക്ക്
💬 Comments
View all comments