Chapter Title : അടങ്ങാത്ത ദാഹം [Master] [Reloaded]
സിന്ധു പകയോടെ പറഞ്ഞു. അവള്‍ക്ക് ഭര്‍ത്താവിനോട് എത്രയധികം വെറുപ്പും ദേഷ്യവും ഉണ്ട് എന്ന് ആ ഭാവത്തില്‍ നിന്നും സ്പഷ്ടമായിരുന്നു. അത് എനിക്ക് നല്‍കിയ ഹര്‍ഷം വര്‍ണ്ണിക്കാന്‍ സാധിക്കില്ല.
“എന്താ പുള്ളി അങ്ങനെ പറഞ്ഞത്.. ഇത് നന്നായി ചേരുന്നുണ്ടല്ലോ.. ഓറഞ്ച് നിറവും നിന്റെ നിറവും കൂടി വല്ലാത്ത മാച്ചിംഗ്..” ഞാന്‍ തന്ത്രപൂര്‍വ്വം പറഞ്ഞു.
സിന്ധുവിന്റെ മുഖം തുടുത്തു. അവള്‍ ചുണ്ട് മലര്‍ത്തിയിട്ടു ലജ്ജയോടെ എന്നെ നോക്കി. ആ ചോരച്ചുണ്ടിന്റെ മാദകത്വത്തിലേക്ക് ഞാന്‍ ഭ്രാന്തമായ കൊതിയോടെ നോക്കി.
“ഞാന്‍ നല്ല വേഷം ഇടുന്നത് അങ്ങേര്‍ക്ക് പിടിക്കില്ല” അവള്‍ പറഞ്ഞു.
“അതെന്താ അങ്ങനെ? ഭാര്യ നല്ല വേഷം ഇടുന്നതിന് ഇഷ്ടക്കേട് എന്തിന്?..” ഞാന്‍ ചോദിച്ചു.
സിന്ധു എന്റെ കണ്ണിലേക്ക് ഒന്ന് നോക്കിയ ശേഷം ഒന്നും മിണ്ടാതെ സീറ്റില്‍ ഇരുന്നു. ഞാന്‍ വീണ്ടും ജോലി ചെയ്യുന്നതായി നടിച്ചു.
“സംശയം” അവള്‍ പറയുന്നത് ഞാന്‍ കേട്ടു.
ഞാനവളെ നോക്കി. അവള്‍ എന്നെത്തന്നെ നോക്കുകയായിരുന്നു.
“കഴിവില്ലാത്തവരുടെ രോഗമാ അത്” അവള്‍ പറഞ്ഞു.
പിന്നെ അവള്‍ കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്ത് ജോലി തുടങ്ങി. അന്ന് ആഴ്ചയുടെ അവസാന ദിനം ആയിരുന്നു. ഓഫീസില്‍ വേറെ ആരും ഉണ്ടായിരുന്നില്ല. ഞാനും ഓഫീസ് ബോയിയും അവളും മാത്രം.
“അയാള്‍ ഇന്ന് വരില്ല കേട്ടോ” ഞാന്‍ പറഞ്ഞു.
“ആരാ?” അവള്‍ ചോദിച്ചു
“ബോസ്”
“നന്നായി..എനിക്കിന്ന് ജോലി ചെയ്യാനുള്ള മൂഡില്ല..” അവള്‍ കമ്പ്യൂട്ടര്‍ വിട്ട് ആശ്വാസത്തോടെ പറഞ്ഞു.
“എന്നാല്‍ അവധി എടുത്ത് വീട്ടില്‍ ഇരിക്കാമായിരുന്നില്ലേ”
“എന്തിനാ? അയാള്‍ക്ക് ഇന്നവധി ആണ്”
അവള്‍ അനിഷ്ടത്തോടെ പറഞ്ഞു. അത് കേട്ടപ്പോള്‍ മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടി എങ്കിലും
💬 Comments
View all comments