Chapter Title : അടയാളങ്ങൾ [സിമോണ]
വഴിയിൽ ഈ വീട് കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് വേറെ വീടൊന്നുമില്ലെന്നു തോന്നുന്നു...
ഇത് പക്ഷെ ഒരു ഒറ്റനില വീടാണല്ലോ..."
അമ്മായിയമ്മയെ നോക്കി വലിയൊരു രഹസ്യം പോലെ "ഇത് അവനാണ്.." എന്ന് ആംഗ്യം കാണിച്ച് അവൾ സോഫയിൽ നിന്നെഴുന്നേറ്റു...
"......അല്ല... അതല്ല ട്ടോ...
ആ വീടുകഴിഞ്ഞാൽ പിന്നെ വലിയൊരു ഗ്രൗണ്ടല്ലേ.... ആ ഗ്രൗണ്ടും കഴിഞ്ഞ് മുൻപോട്ട് പോന്നാൽ ആകെ കാടുപിടിച്ചുകിടക്കുന്ന ഒരു വലിയ പറമ്പാണ്.....
ആ പറമ്പു കഴിഞ്ഞുള്ള രണ്ടുനില വീട്... ഇളം മഞ്ഞ പെയിന്റ് അടിച്ചത്...
ആ പറമ്പുള്ളത് കാരണം വെളിയിൽ നിന്ന് നമ്മുടെ വീട് നേരെ മുന്പിലെത്തിയാലേ കാണൂ...
റോഡിൽ നിന്ന് അല്പം ഉള്ളിലേക്ക് പോരണം…
ഗേറ്റ് ഞാൻ തുറന്നിട്ടിട്ടുണ്ട്....
നീ നിൽക്കുന്ന ബ്ലൂ വീട് കഴിഞ്ഞാൽ പിന്നെ ഈ വഴിയിൽ നമ്മുടെ വീടുമാത്രമേ ഉള്ളു...
ഇത് കഴിഞ്ഞാൽ പിന്നെ വേറെ വീടൊന്നും ഇല്ല അടുത്ത്...
അത് കാരണം വീട് തെറ്റില്ല...
ഞാൻ മേലെ ബാൽക്കണിയിൽ നിൽപ്പുണ്ടാവും... "
ഫോൺ ഡിസ്കണറ്റ് ചെയ്ത് അവൾ അമ്മായിയമ്മയുടെ മുറിയുടെ വാതിൽക്കലെത്തി…
"......ഇത് ചാരിയിടാം അമ്മേ...
എങ്ങാൻ അമ്മയെ ഒന്ന് കാണണം ന്നു പറഞ്ഞാൽ ഞാൻ അവനെ ഹാളിൽ നിർത്തിയിട്ട് തുറന്നു കാണിക്കാം....
വയ്യാത്ത കാരണം പുറത്തുനിന്ന് ആരും അകത്തു കയറാറില്ലെന്നു പറയാം...
അല്ലെങ്കിൽ നേരെ വന്ന് അമ്മയെ കണ്ടാൽ ചിലപ്പോ ഇങ്ങോട്ട് കയറി വന്നാൽ പിന്നെ നമുക്ക് വേണ്ടാന്ന് പറയാൻ പറ്റില്ലല്ലോ....
അതല്ലേ നല്ലത്..."
ജാഗ്രത തലയ്ക്കുപിടിച്ച് ഉള്ളിൽ ഭയത്തിന്റെ തീയെരിഞ്ഞുകൊണ്ടിരുന്ന അവർക്ക് അവളുടെ ആശയം പൂർണ്ണസമ്മതമായിരുന്നു…
അമ്മായിയമ്മയുടെ ബെഡ്റൂമിന്റെ വാതിൽ അടച്ച് മേലെ ബാൽക്കണിയിലേക്കോടുമ്പോൾ രമ്യയുടെ
💬 Comments
View all comments