0%

Chapter Title : അടയാളങ്ങൾ [സിമോണ]

Author : സിമോണ Read All Parts 14.8K

കണ്ടോണ്ടിരുന്ന ദൈവത്തിന്റെ കണ്ണുതുറിച്ചു....

പാവം ദൈവം!!!!...

ചാനലുകൾ തോറും കുടുംബം കലക്കി സീരിയലുകൾ വഴിക്കും വഴിക്കും വരുന്നതുകണ്ട് ഇതൊന്നു നിയന്ത്രിക്കാൻ പലതവണ തന്നോട് പറഞ്ഞ ചിത്രഗുപ്തനെ ചുണ്ടത്ത് വിരൽ വെച്ച് "അയ്യേ!!!.. പൂ!!!...പൂ!!!..." വിളിച്ച് കളിയാക്കാൻ തോന്നിയ അഭിശപ്തനിമിഷങ്ങളെയോർത്ത് തലയ്ക്ക് കൊടുംകൈ കുത്തി ചമ്രം പടിഞ്ഞ് നിലത്തിരുന്നു......

"എന്റെ പൊന്നു പിതാവേ...
ഇനി എന്തോ മരക്കുറ്റി എടുത്തെറിഞ്ഞ് ഞാനീ ചെകുത്താൻ കുഞ്ഞുങ്ങളെ നേർവഴിക്കാക്കും???...
ദൈവത്തിന്റെ സ്വന്തം നാടെന്നും പറഞ്ഞ് എന്റെ പേര് കളയാൻ ഇറങ്ങിയിരിക്കുന്നു...
ഉഡായിപ്പുകൾ!!!...."

നിരാശതോന്നിയ ദൈവം ചാടിയെണീറ്റ് രണ്ടു തവണ മൂക്കിലൂടെ വയറ്റിലേക്ക് ശ്വാസം വലിച്ചുവിട്ട് നേരെ കക്കൂസിലേക്ക് വിട്ടു..

സിഗരറ്റും ബീഡിയും ശരീരത്തിന് ചീത്തയാണെന്നും പറഞ്ഞ് മോഡി സ്വർഗ്ഗത്തിലെ പെട്ടിക്കടകളിൽ പൊകല ഉൽപ്പന്നങ്ങൾ നിരോധിച്ചകാരണം ഇപ്പോൾ കക്കൂസിൽ പോവാൻ നേരം ശ്വാസം ആഞ്ഞുവലിച്ച് മുക്കിയാണ് സംഗതി ഒപ്പിക്കുന്നത്....

അല്ലേലും ടെൻഷൻ വരുമ്പോ ഒന്ന് തൂറുന്നത് നല്ലതാണെന്നാണ് വെയ്പ്പ്....
പണ്ട് സിമോണയെന്ന ഒരു ഞാഞ്ഞൂലുകുഞ്ഞ് കഥയെഴുതി കഥയെഴുതി തന്റെ പേര് നാറ്റിച്ചപ്പോൾ ഡോക്ടർ കമ്പിക്കുട്ടൻ പറഞ്ഞുതന്ന ഐഡിയയാണ്...
പുള്ളിക്കാരനും ഓൾടെ ഒരു കഥയിൽ കഥാപാത്രമായപ്പോൾ കുറച്ചുദിവസം ഇങ്ങനായിരുന്നത്രെ...

എനി ഹൌ!!!!...
അമ്മായിയമ്മയുടെ ഡയലോഗ് കേട്ട രമ്യ സമയമൊട്ടും കളയാതെ കൗണ്ടർ ഡിഫൻസ് ഇട്ടു…

"......സാരമില്ലമ്മേ... സാരമില്ല.....
അമ്മയ്ക്ക് അറിയാഞ്ഞിട്ടല്ലേ.... അമ്മയോട് ഞാനല്ലെങ്കിൽ പിന്നെ ആര് പൊറുക്കാനാ അമ്മേ...
വിഷമിക്കണ്ട...."

പൊട്ടിക്കരയുന്ന അമ്മായിയമ്മയെ തന്റെ വയറിനോട് ചേർത്തുപിടിച്ച് തലയിൽ തലോടി അവൾ ആശ്വസിപ്പിച്ചു....

"......എന്റെ മോള് അങ്ങോട്ട് ചെല്ല്... 'അമ്മ ഇനി ഒന്നും പറയില്ല...
എന്റെ മോൾടെ മനസ്സിന്റെ നന്മ അമ്മയ്ക്കിപ്പോ മനസ്സിലായി...
അമ്മേടെ പൊട്ടബുദ്ധിക്ക്

💬 Comments

View all comments