Chapter Title : അത്ഭുത ബാലന്‍ വിഷ്ണു 10 [നിഷ]
വേറൊരു ചെടിയുടെ കമ്പ് പിടിച്ചു താഴ്ത്തി ഓടിക്കാന്‍ നോക്കി പറ്റാത്തതുകൊണ്ട് അതിന്‍റെ അടുത്തുള്ള മറ്റൊരു ചെടിയുടെ കമ്പ് ഒടിക്കാന്‍ ശ്രമിച്ചു. അതും പറ്റാത്തതുകൊണ്ട് ആദ്യത്തെ ചെടിയില്‍ നിന്ന് തന്നെ ഒരു കമ്പ് ഒടിച്ചു കൊണ്ടുവന്നു വാസുവിന് കൊടുത്തു.
സീനത്തിന് എന്തെങ്കിലും ചെയ്യുമ്പോള്‍ സംശയം കൂടുതലാണ് അല്ലെ?
അവള്‍ ചിരിച്ചുകൊണ്ട് തലയാട്ടി.
വാസു ചരിച്ചുകൊണ്ട് സീനത്ത് എന്തുകാര്യം ചെയ്യുമ്പോഴും കഴിയുന്നതും നന്നാക്കാന്‍ ശ്രമിച്ചുനോക്കും, കഴിയാതെ വന്നാല്‍ പിന്നെ അങ്ങനെ മതി എന്ന് കരുതും അല്ലെ ?
അവള്‍ അന്തം വിട്ടു മമ്മദിനെയും എന്നെയും കണ്ണ് മിഴിച്ചു നോക്കികൊണ്ട് നിന്ന്.
അത് അവളുടെ സ്വഭാവമാണ് വാസു മമ്മദ് ആണ് പറഞ്ഞത്.
മമ്മദ് അവളെ നോക്കി കൊണ്ട്പറഞ്ഞു..
ശരിയാണോ സീനത്തെ ?
അവള്‍ അത്ഭുതത്തോടെ വാസുവിനെ നോക്കി അതെ !
വാസു അഗ്നികോണിലേക്ക് നോക്കികൊണ്ട്
ഇതു വാങ്ങിയതിനു ശേഷം നിങ്ങള്ക്ക് പൊള്ളലോ മറ്റോ ഉണ്ടായിട്ടുണ്ടോ?
ഇക്ക ഈ പ്രാവശ്യം വന്നപ്പോള്‍ വണ്ടിയുടെ മോളീന്ന് കാല് പൊള്ളിയിരുന്നു.
എന്താ വാസു സ്ഥലത്തിനു വല്ല പ്രശ്നം ഉണ്ടോ?
ഇതാരുടെതാണ് സ്ഥലം സീനത്തിനറിയോ ?
ഇല്ലേട്ടാ.
ഹേ പ്രശ്നം ഒന്നും ഇല്ല .
നമുക്ക് പണി തുടങ്ങുന്നതിനു മുന്‍പ് ഇവിടെ ഒന്ന് ശുദ്ധി വരുത്തണം
സീനത്തെ ഒന്ന് മുതല്‍ ഒന്‍പതു വരയൂള്ളതില്‍ ഒരു സംഖ്യ പറഞ്ഞേ-
അവളാലോചിച്ചുകൊണ്ട് 4 എന്ന് പറഞ്ഞു.
മ്
മമ്മത്ക്ക നമുക്ക് വീട്ടിലേക്ക് പോകാം,
വാസുവേട്ട എന്തെങ്കിലും പ്രശ്നം ഉണ്ടോ?
ഒന്നുമില്ല. നമുക്ക് വീടുപണി കുറച്ചുകഴിഞ്ഞിട്ടു തുടങ്ങാം.
തിടുക്കത്തില്‍ തുടങ്ങണ്ട എന്നാണ് എന്‍റെ അഭിപ്രായം.
വാസു സ്ഥലത്തിനു എന്തെങ്കിലും പ്രശ്നം ഉണ്ടോ ?.
ഇല്ല മമ്മദ്ക്ക
ഇവരുടെ സമയപ്രശ്നം ഉണ്ട് അതുകൊണ്ട് തിടുക്കത്തില്‍ തുടങ്ങണ്ട.
അതും പറഞ്ഞ് മമ്മദ് മുന്‍പിലും ഞാനും സീനത്തും പിന്നിലും ആയി നടക്കുമ്പോള്‍ സീനത്തിന് എന്തോ പേടിപോലെ അവളുടെ മുഖത്തുനിന്ന് കാണാന്‍ പറ്റി .
സീനത്തെന്തിനാ പേടിക്കുന്നേ ഇതൊക്കെ എല്ലാ സ്ഥലത്തും നടക്കുന്നതാണ്.
അവള്‍ വാസുവിനെ നോക്കി ചിരിച്ചു .
അപ്പോഴും ആ ചിരിക്കു നേരത്തെയുള്ള സൌന്ദര്യം ഇല്ലായിരുന്നു.
ടെന്‍ഷന്‍ അടിക്കാതെ സീനത്തെ നിന്‍റെ വലതുകൈ ഒന്ന് നീട്ടിക്കെ.
💬 Comments
View all comments