0%

Chapter Title : അത്ഭുത ബാലന്‍ വിഷ്ണു 7 [നിഷ]

Author : nishacame Read All Parts 25383

പഠിപ്പിക്കുന്നതാണ് അങ്ങനെ വേണം കുട്ടികളെ പഠിപ്പിക്കാൻ  അച്ഛൻ പറഞ്ഞു.

അവൾ ചായ കൊണ്ടുവന്ന് അച്ഛന് രണ്ടു കൈകൊണ്ടും നീട്ടി കൊടുത്തു. ചായ വാങ്ങി കൊണ്ട് അച്ഛൻ ചോതിച്ചു.

മോളെ മോൾക്ക് വിഷമം ഉണ്ടോ? ഈ പ്രായമായ അച്ഛനും അമ്മയും ആണ് ഇവിടെയുള്ളത്.

ഈ പ്രായത്തിൽ നീ ഞങ്ങളെ കൂടെ നോക്കേണ്ടിവരും  എന്നതുകൊണ്ട് ചോദിച്ചതാണ്.

എന്താണ് അച്ഛാ ഇങ്ങനെയൊക്കെ പറയുന്നത്.

എനിക്കും ഉണ്ട് അച്ഛനും അമ്മയും അവർക്കും പ്രായമായില്ലേ?

വീട്ടിൽ ആണെങ്കിലും ഞാൻ അവരെയും നോക്കണ്ടേ?.

പിന്നെ ഞാൻ ഇവിടെ ഒറ്റയ്ക്കല്ലല്ലോ?  വാസുവേട്ടനും ഇല്ലേ അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

അതു കേട്ടപ്പോൾ അവരുടെ രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞു.

അയ്യേ എന്താ ഇത്  വയസ്സുകാലത്ത് കരയുകയോ?

അമ്മ അവളെ കെട്ടിപ്പിടിച്ചുകൊണ്ട് ഞങ്ങക്ക് സന്തോഷമായി-നിന്നെപോലെ ഒരു മോളെയാണ് വാസുവിന് വേണ്ടത്.

അച്ഛനും അമ്മയും കൂടെ അവളുടെ കുടുംബ വിശേഷങ്ങളും മറ്റും ചോദിച്ച് വർത്തമാനങ്ങൾ പറഞ്ഞു കൊണ്ടിരുന്നു.

അപ്പോഴേക്കും അടുത്ത വീട്ടിലെ പാത്തുമ്മ, നബീസുമ്മ, ബീവാത്തുമ്മ, പാത്തുമ്മയുടെ മകൾ നബീസ, സുഹറ എന്നിവർ പുതു പെണ്ണിനെ കാണാനായി അങ്ങോട്ട് വന്നു, ഭാസ്കരനും ഓളും പോയി അല്ലേ.

അമ്മ എല്ലാരും കയറി വരി.

ഞാൻ അവരുടെ മുഖത്ത് നോക്കി ചിരിച്ചു.

ഞങ്ങൾ അപ്പുറത്ത് കൂടെ വരാം എന്നു പറഞ്ഞ് അടുക്കള ഭാഗത്തേക്ക് പോയി.

അച്ഛൻ ഉമ്മർത്തിരിക്കുന്നത് കൊണ്ടായിരിക്കാം. എന്ന് ഞാൻ മനസ്സിലാക്കി.

ഞാനും അമ്മയും അടുക്കളയിലെക്ക് പോയി വാതിൽ തുറന്നു അവരെ അകത്തേക്ക് വിളിച്ചു.

എല്ലാവരും അകത്തു കയറി.

നബീസയും സുഹറയും കയറി എന്റെ രണ്ടു കൈകളും പിടിച്ചു മുഖത്തേക്ക് നോക്കി  ചേച്ചി.

നിങ്ങളെ പേരെന്താണ്? നബീസ ഇത് അനിയത്തി സുഹറ.

നല്ല പേര് നിങ്ങൾ പഠിക്കുകയാണോ?

അതിന് ഉത്തരം നൽകിയത് പാത്തുമ്മയാണ്, നബീസാന്റെ നിക്കാഹ് കഴിഞ്ഞുമോളെ അവൻ ഇട്ടേച്ചു പോയി. സൂറ പഠിക്കുന്നുണ്ട്.

അതുകേട്ട് ഞാൻ അന്തം വിട്ടു പോയി.

ഞാൻ നബീസയെ കൂട്ടി പിടിച്ചു.അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ സങ്കടം തോന്നി.

അങ്ങിനെ എല്ലാവരും ഓരോരോ ചോദ്യങ്ങളും വീട്ടുകാര്യങ്ങളും പറഞ്ഞു.

ഞാൻ അപ്പോഴേക്കും അവർ വേണ്ട ചായയും പലഹാരങ്ങളും എടുത്തു മേശമേൽ വച്ചു. അവരെ

💬 Comments

View all comments