0%

Chapter Title : അതീന്ദ്രിയ ശക്തികൾ [സിമോണ]

Author : സിമോണ Read All Parts 318

നടന്നിരുന്നതാ. അസുരവിത്ത്!!….

സ്മിതാമ്മ ന്നു പറയണ ഒരു അസ്പരാഗസ്... സ്പരാസെസ്സ്???..... അയ്യേ!!... ആപ്സ്??... സ്പ??... ശ്ശേ.. അപ്സരസ്സ്...

ആ അതെന്നെ... അതിനെ പിടിച്ച്, ചെവിയിൽ "വില്യം ഡിക്രൂസ്" ന്ന് മൂന്നുതവണ പേര് ചൊല്ലിയെന് ശേഷം രാജാവ് കുട്ടിച്ചാത്തനെ കയ്യൊഴിഞ്ഞു... പേര് പോയ വേതാളം ഇപ്പോൾ നാട്ടുകാരുടെ മതിലിൽ കയറി, രാത്രി കാലങ്ങളിൽ ആകാശം നോക്കി കിടന്നു നിലവിളിച്ചോണ്ടു സ്മൈലികൾ വിട്ടും നുണകൾ പറഞ്ഞും നേരം കളയാണത്രെ.... അതോടെ ഇപ്പം ഡിക്രൂസിന് പേരൊഴിഞ്ഞ് നേരമില്ലാന്ന് പറഞ്ഞപോലായി.. ലാസ്റ്റ് കണ്ടപ്പോ ഇനി എന്നെ ഉണ്നിഷ്ണൻ ന്നു വിളിച്ചാ മതീ ന്നാ പറഞ്ഞെ.. (ഒരിത്തിരി കള്ളക്കൃഷ്ണന്റെ സ്വഭാവോം കയ്യിലുണ്ട്.... കാണുമ്പോ ലുട്ടാപ്പീടെ പോലാണെന്നേ ഉള്ളു)

പാവം.. പറയണ കേട്ടപ്പോ സങ്കടം വന്നു... ഒരു ദിവസം വേണേൽ നമ്മടെ പനയിൽ കിടന്നോളാൻ പറഞ്ഞപ്പോ, ഒരു ജാതി നോട്ടം നോക്കി, അളവെടുക്കാൻ സമ്മതിക്കോ ന്നു മറുചോദ്യം ചോദിച്ചു... അപ്പൊ തന്നെ കുരിശെടുത്ത് കാണിച്ച് ഓടിപ്പിച്ചു. കള്ള ചാത്തൻ…

യക്ഷികളിൽ ഇനിക്ക് മാത്രേ കുരിശ് കയ്യോണ്ട് തൊടാൻ അനുവാദോള്ളോ. അത്, ഞാൻ ഇരുനിറം ആയ കാരണം, ലൂസിഫർ പുണ്യാളൻ കർത്താവിന്റെ കൂടെ സംസാരിച്ച് എഗ്രീ ചെയ്യിച്ചതാ.. വേണേൽ കുരിശ് പിടിച്ചോളാൻ... അല്ലേലും, കർത്താവിന് വെളുമ്പി കന്യാസ്ത്രീകളെക്കാളും എന്നെ പോലത്തെ ഇരുനിറോള്ള യക്ഷികളെയാ ഇഷ്ടം.

കർത്താവിന്റെ നെറോം ഇത്തിരി കറുത്തിട്ടാ ത്രേ... അല്ലെങ്കെ തന്നെ ആശാരിപ്പണി ചെയ്യുമ്പോ വെയിലത്തൊക്കെ നിക്കണ്ടി വരൂലേ. അപ്പൊ ഇത്തിരി കറുക്കും.. അല്ലാണ്ട് സ്വർഗത്തിൽ ഇരുന്ന് ഏത് നേരോം ഇൻറർനെറ്റിൽ കളിക്കല്ലല്ലോ..

പറുദീസെടെ, കട്ടിളപ്പടീം, വാതിലും, ജനലുമൊക്കെ വെച്ചതും കക്കൂസിൽ ടൈലൊട്ടിച്ചതും ക്ളോസറ്റ്‌ പിടിപ്പിച്ചതും ഒക്കെ മൂപ്പരെന്യല്ലേ.... അല്ലാണ്ട് അവിടെ ഏതു പണിക്കാരനെ കിട്ടാനാ??

മൂപ്പര് ആശാരിപ്പണി മാത്രല്ല.. പ്ലംബിങ്ങും, വയറിങ്ങും, ഇഷ്ടികപ്പണീം വാർക്കപ്പണീം.. എന്തിനധികം... വേണ്ടിവന്നാ, കൊട്ടേഷൻ വരെ എടുക്കും ന്നാ പുണ്യാളൻ പറഞ്ഞേ.. നേരാവും.. അല്ലാണ്ട്, ഈ ലോകം ഇങ്ങനെ നടത്തിക്കൊണ്ടോണത് കളക്ടറും മിനിസ്റ്ററും പോലീസും പാർട്ടിക്കാരും ഒന്നും അല്ലല്ലോ...

എന്നാലും ആളോള്, മൂപ്പരുടെ പേരും പറഞ്ഞ് തല്ലാൻ നടന്നോളും... ഉഡായിപ്പുകള്!!!... മൂപ്പരാരാ മോൻ!!... ബ്ലൂ വെയിൽ ടീമാ... തലേടെ കല്ലിളകി, തമ്മിൽ തല്ലി ചാവണോനൊക്കെ അങ്ങോട്ട് "ചത്താ പൊക്കോട്ടെ" ന്നു വിചാരിച്ചിട്ടാവും ഒന്നും മിണ്ടാത്തെ... ചത്തോട്ടെ ചത്തോട്ടെ... അല്ലെങ്കി ഞങ്ങള് യക്ഷികളും ഗന്ധർവ്വന്മാരും കിന്നരമാരുമൊക്കെ പട്ടിണിയാവില്ലേ??? ഞങ്ങക്കും ജീവിക്കണ്ടേ???

എനിക്ക് പക്ഷെ മൂപ്പരെ നല്ലിഷ്ടാണ്.. (ഞങ്ങള് രഹസ്യായി ഇത്തിരി ലവ്വാ... പറയല്ലേ ട്ടാ)

💬 Comments

View all comments