0%

Chapter Title : അതീന്ദ്രിയ ശക്തികൾ [സിമോണ]

Author : സിമോണ Read All Parts 325

മൊബൈലെടുത്തില്ല... സമ്യുളിൽ ഒരു പാട്ടു പെടയ്ക്കാരുന്നു... നല്ല മൂഡ് തോന്ന്ണ്ട്..

കണ്ണടച്ച് ആ ഏരിയ ലുള്ള ശ്വാസം മൊത്തം ഉള്ളിലേക്കെടുത്തു.. ആറര കട്ടക്ക് ഒറ്റ പിടി പിടിച്ചു.....

നിലാവിന്റെ പൂങ്കാവിൽ... നിശാപുഷ്പഗന്ധം... കിനാവിന്റെ തേന്മാവിൻ... രാപ്പാടി പാടീ.. …………….…….. വെണ്ണ തോൽക്കുമെൻ മേനീൽ.. മുറുകെ ഒന്ന് പുണരാനായ്... എൻ മടിയിൽ തല ചായ്ക്കാനായ്...

"അയ്യേ!!!.. അയ്യേ!!!.. നാണം വന്നു... ലജ്ജിച്ചുപോയ് ഞാൻ… മതി മതി... പാടീത്"

ഓടിനുള്ളിലൂടെ വീണ്ടും നോക്കിയപ്പോ പീക്കൂന്റെ കണ്ണടഞ്ഞിട്ടുണ്ട്.. ജപിക്കണ കാണാനില്ല... "യ്യോ!!!!... തട്ടിപോയിക്കാണുവോ???..."

ഋഷി ഗന്ധർവ്വൻ ലാസ്റ്റ് ടൈം കണ്ടപ്പോ പറഞ്ഞതാ.. പാടുന്നതൊക്കെ കൊള്ളാം, കുളിമുറീലോ കക്കൂസിലോ വെച്ച് മാത്രം മതി ന്ന്... നാട്ടാരെകൊണ്ട് കൊലപാതകിന്നുള്ള പേരുദോഷം കേൾപ്പിക്കരിക്കോ ന്ന്... ഒറ്റ പ്രാവശ്യം പേര് വീണാ മതി.. അപ്പോ വരും.. ഓരോരുത്തന്മാർ ആണീം കൊണ്ട്... ആളോളെ പറ്റിക്കാൻ.. യക്ഷീനെ തറയ്ക്കനാത്രേ... പിന്നേ!!!.. യക്ഷി, ഫോട്ടോ ഫ്രയിമല്ലേ, ആണിയടിച്ച് പിടിപ്പിക്കാൻ..

"പുണ്യാളാ... ഈ ചെക്കൻ പോയേരിക്കൊ??? " ഒന്നൂടെ ഓടിന്റെ വിടവിക്കൂടെ കണ്ണുരുട്ടി നോക്കി... ഇല്ല.. അനക്കമില്ല!!..

മെല്ലെനെ ഒരു കുഞ്ഞി ഓടും കഷ്ണം എടുത്ത് മേലേക്കിട്ടു... "അയ്യോ!!!"... ന്നു പറഞ്ഞ് ചാടി എണീറ്റ് ചുറ്റും നോക്കണ കണ്ടു..

"ഭാഗ്യം... ജീവനുണ്ട്.." വേഗം പനയിലേക്ക് ഷട്ടിലടിച്ചു..

എടയ്‌ക്കൊക്കെ ഇങ്ങനൊരോന്നൊപ്പിക്കും ന്നല്ലാണ്ട്, നമ്മക്ക് ആരേം ദ്രോഹിക്കണ്ട... "മിണ്ടാണ്ട് പനേലിരുന്നാ പോരേ??...." ന്ന് തോന്നും ഇടയ്ക്ക്... എന്നാലും... വല്ലപ്പളും എന്തേലും ഒപ്പിച്ചില്ലേൽ ഒരു സുഖല്യായ്മ പോലാണ്..

അല്ലാണ്ട്... നമ്മക്കെന്തുട്ട് കിട്ടാനാ വല്ലോരടെ മനസ്സ് വിഷമിപ്പിച്ചിട്ട്?? നമ്മക്ക് ചുമ്മാ ഉള്ളതുകൊണ്ട് സന്തോഷായി അങ്ങ് ജീവിച്ചാ പോരെ.. നാട്ടുകാരെ കൊണ്ട് അപ്പനേം അമ്മേനേം തുമ്മിച്ചിട്ട് തന്നെ ജീവിക്കണോ?? അത് മനസ്സിലായില്ലെങ്കി ഈ മനുഷ്യന്മാരോക്കെ എന്തുട്ട് ജാതിയാണാവോ??? അല്ലാ പിന്നെ...

മിനിഞ്ഞാന്നത്തെ പല്ലിൻറേം നഖത്തിൻറേം കളക്ഷൻ ചെക്കെയ്‌തിട്ടില്ല... ഒരു അയ്യപ്പന്മാരുടെ വണ്ടി മറിഞ്ഞിരുന്നു... മലേന്ന് തല്ലുണ്ടാക്കി തിരിച്ചു വരണ വഴിയാന്നാ തോന്നിയെ.. നല്ല കള്ളിന്റെ മണായിരുന്നു ഒക്കേറ്റിനും.. ഉഡായിപ്പുകള്...

എന്തായാലും ഞാൻ ചോര കുടിക്കാൻ പോയില്യ.. എനിക്കീ കള്ളിന്റെ നാറ്റം ഇഷ്ടല്ല.. ഗന്ധർവന്മാരൊക്കെ അവിടെ കിടന്ന് കൂക്കും വിളീം ആകെ ബഹളായിരുന്നു.. ഞാൻ കിട്ടിയ താപ്പിന് എല്ലാ ഡെഡ്‌ബോഡീന്നും പല്ലും നഘോo ഊരിയെടുത്ത് ആരും കാണണ്ടെ സ്കൂട്ടായി...

മാസാവസാനം പള്ളി കൂടുമ്പോ കണക്കു കൊടുക്കണം... മനുഷ്യന്റെ പല്ലിനും നഖത്തിനും അമേരിക്കെന്ന് ഓർഡറുണ്ട്.. ഡ്രാക്കുള രാജാവിന്റെ കൊട്ടാരത്തിൽ മിനിയേച്ചറുണ്ടാക്കാൻ... പകരത്തിനു നല്ലോണം ചോര കിട്ടുംന്നാ പുണ്യാളൻ

💬 Comments

View all comments