0%

Chapter Title : അതിർത്തികൾ ലംഘിക്കുന്ന (അ)വിഹിതങ്ങൾ 1 [സിമോണ]

Author : സിമോണ Read All Parts 4.4K

ഭാര്യയുടെ ശരീരം ഉണർന്നുവരുമ്പോഴേക്കും ഉറക്കമാകുന്ന തന്റെ ലിംഗത്തിന്റെ കഴിവുകേടിനെ മറച്ചുപിടിക്കാനാവാം, തൊട്ടതിനും പിടിച്ചതിനുമുള്ള ഈ ദേഷ്യവും, എന്തിനും ഏതിനും എന്റെ മേലുള്ള ഈ കുറ്റം ചാർത്തലും.. അതിൽ പിന്നെ ഞങ്ങൾ തമ്മിൽ കാര്യമായ ശാരീരികബന്ധം പോലും ഇല്ലായിരുന്നു എന്നതാണ് വാസ്തവം.. പക്ഷെ... ആരോട് പറയാൻ???

ആസിയാത്ത പറയുന്നത് അവൾ, ഇയാളുടെ കയ്യിൽനിന്ന് നല്ലമ്പോണം കാശ് അടിച്ചുമാറ്റുന്നുണ്ടാവുമെന്നാ.. ഈ ജാതികൾ അത്തരക്കാരാണെന്ന് പുള്ളിക്കാരീടെ ഹസ്ബൻഡ് പറഞ്ഞിട്ടുണ്ടത്രെ.. എന്തായാലും ഇയാളുടെ കൂടെ കിടന്ന് സുഖം കിട്ടീട്ട് അവള് പിന്നാലെ നടക്കില്ല.. അതെനിക്കുറപ്പാണ്..

ഫിലിപ്പൈനി ഫാമിലി പോയതിൽപ്പിന്നെ രണ്ടുമാസത്തോളം അവിടം കാലിയായി കിടക്കുകയായിരുന്നു.. വേറെ ആളെ കിട്ടാഞ്ഞിട്ടാവും, ബ്രോക്കർ ഷക്കീർ, പാകിസ്ഥാനിയെങ്കിൽ പാകിസ്ഥാനി ന്നും വിചാരിച്ച് ഇയാൾക്ക് റൂം കൊടുത്തത്..

ഞങ്ങളുടെ വീടിനു നേരെ ഓപ്പോസിറ്റ് ആണ് അയാളുടെ വീട്.. ഒരു ഇടുങ്ങിയ കോറിഡോറിനു ഇരുവശവുമായുള്ള രണ്ടു വീടുകൾ...

വീടുകൾ എന്നൊന്നും പറയാനില്ല.... ഒരു തീരെ ചെറിയ ഹാൾ, ഒരു ബെഡ്റൂം, അത്യാവശ്യം സൗകര്യമുള്ള ഒരു കിച്ചൻ, ടോയ്ലെറ്റ്... ഇത്രയുമാണ് ഞങ്ങളുടെ വീട്.. അയാൾ താമസിക്കുന്നതിൽ രണ്ടു ബെഡ്റൂം ഉണ്ട്. ഹാൾ അല്പംകൂടി വലുതാണ്.. ബാക്കിയെല്ലാം ഞങ്ങളുടേത് പോലെ തന്നെ....

ഞാൻ മുൻപ് അവിടെ പോയിട്ടുണ്ട്.. ഫിലിപ്പൈനി ഫാമിലി ഉള്ളപ്പോഴും പിന്നെ അത് കാലിയായി കിടന്നിരുന്നപ്പോഴും..

രണ്ടു വീടിനും കൂടി ഒരു കോമൺ കോറിഡോർ ആണുള്ളത്, വളരെ ഇടുങ്ങിയത്.. കഷ്ടിച്ച് മൂന്നാളുടെ വീതി കാണും... അതിലേക്ക് ഇരുമ്പുഷീറ്റ് കൊണ്ടുണ്ടാക്കിയ, അകം പുറം കാണാത്ത വലിയൊരു ഗേറ്റും.. ഈ ഗേറ്റ് ഞങ്ങൾക്ക് രണ്ടുപേർക്കും കോമൺ ആണ്.. ഞങ്ങളുടെ വീടുകളുടെ മുൻവശത്തെ ചുവരുകളാണ് ഇടുങ്ങിയ

💬 Comments

View all comments