Chapter Title : അതിരുകൾ കടന്ന സൗഹൃദം 1 [രതിമന്മഥൻ]
സുഹൃത്തുക്കളും തങ്ങളുടെ ഫ്ലാറ്റുകളിലേക്ക് മടങ്ങി. സച്ചിന്റെയും നമിതയുടെയും ഫ്ലാറ്റിൽ നിന്ന് ഇറങ്ങി താഴത്തെ നിലയിലേക്കുള്ള ലിഫ്റ്റിൽ വെച്ച് ടോണി മീരയെ നോക്കി പതിവുപോലെ ഒരു തമാശ പറഞ്ഞു:
"മീരാ, ഇന്നത്തെ യാത്രയും സംസാരങ്ങളുമൊക്കെ അടിപൊളിയായിരുന്നു അല്ലേ? പക്ഷെ സച്ചിൻ പറഞ്ഞ ആ ഡെസ്സേർട്ടിനേക്കാൾ സൂപ്പറായിരുന്നത് അവന്റെ കൈയിലെ ആ 'സ്പെഷ്യൽ' പാക്കറ്റ് ആയിരുന്നു!"
മീര ചെറുചിരിയോടെ അവനെ തോണ്ടിപ്പറഞ്ഞു: "ഡാ ടോണി, നിന്റെയൊരു കാര്യം! നീയും ദിവ്യയും തമ്മിലുള്ള കാര്യങ്ങളൊക്കെ നമിതയുടെ മുന്നിൽ പാട്ടാക്കിയത് പോരാഞ്ഞിട്ട്..."
അവൻ ഇടയ്ക്കു കേറി പറഞ്ഞു "അത് ഞാൻ അല്ലല്ലോ പാട്ടാക്കിയത്.. അവൾ നിങ്ങളോട് ഇതൊക്കെ ഷെയർ ചെയ്യാറുണ്ടെന്നു ഞാൻ ഇപ്പോഴാ അറിഞ്ഞത്."
ലിഫ്റ്റ് താഴത്തെ നിലയിൽ എത്തിയപ്പോൾ അവർ പരസ്പരം ഗുഡ്നൈറ്റ് പറഞ്ഞ് അവരവരുടെ ഫ്ലാറ്റിലേക്ക് പിരിഞ്ഞു.
മീര തന്റെ ഫ്ലാറ്റിലെത്തി വാതിൽ തുറന്ന് അകത്തുകടന്നു. വീട് മുഴുവൻ പതിവുപോലെ ഒരു നിശബ്ദതയിലായിരുന്നു. നിതിൻ വിദേശത്തായതുകൊണ്ട് ഈ വലിയ ഫ്ലാറ്റിൽ അവൾ ഒറ്റയ്ക്കാണ് താമസം.
ഡൈനിംഗ് ടേബിളിൽ ബാഗ് വെച്ചതിനുശേഷം അവൾ ഡ്രസ്സ് മാറി ഫ്രഷാകാൻ ബെഡ്റൂമിലേക്ക് നടന്നു.
ഫോൺ കയ്യിലെടുത്തപ്പോൾ വാട്സാപ്പിൽ ടോണിയുടെ ഒരു മെസ്സേജുണ്ട്. ടോണിക്ക് മീരയോട് അതുവരെ പ്രത്യേകമായൊരു പ്രണയമോ മുൻകൂട്ടിയുള്ള താത്പര്യമോ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ കാറിലെയും സച്ചിന്റെ ഫ്ലാറ്റിലെയും ആ സംസാരങ്ങളും, നമിതയും സച്ചിനും തമ്മിലുള്ള കാര്യങ്ങളും അവനിൽ പെട്ടെന്ന് ഒരു കൊച്ചു കൗതുകം ഉണ്ടാക്കിയിരുന്നു.
മീരയോട് ഇത് എങ്ങനെ സംസാരിച്ചുതുടങ്ങണം എന്ന ചെറിയൊരു ഭയവും മടിയും അവനുണ്ടായിരുന്നു; അവൾ ഇത് എങ്ങനെ എടുക്കുമെന്ന ആശങ്കയും അവന്റെ മനസ്സിലുണ്ടായിരുന്നു.
അതുകൊണ്ട് വളരെ നിസ്സാരമായി,
💬 Comments
View all comments