Chapter Title : അതിരുകൾ കടന്ന സൗഹൃദം 1 [രതിമന്മഥൻ]
ഒള്ളു."
എല്ലാവരും കൂട്ടത്തോടെ ചിരിച്ചു. ആ കാറിനുള്ളിൽ തമാശകളും കുസൃതികളും നിറഞ്ഞ ആ യാത്ര അവരുടെ സൗഹൃദത്തിന്റെ ആഴം വീണ്ടും കൂട്ടി. എന്നാൽ മീരയ്ക്കും ടോണിക്കും ഇടയിൽ മാത്രം ആരും അറിയാത്ത വലിയൊരു രഹസ്യം ആ മഴയത്ത് പെയ്യാൻ കാത്തുനിൽക്കുന്ന മേഘങ്ങൾ പോലെ മൂടിനിന്നിരുന്നു.
രാവിലെ ഒൻപത് മണിയോടെ അവർ അഞ്ചുപേരും ഇൻഫോപാർക്ക് ഫെയ്സ്-2 ലെ കമ്പനി കെട്ടിടത്തിന് മുന്നിൽ എത്തി. കാർ പാർക്ക് ചെയ്ത്, ഐഡി കാർഡ് സ്വിപ്പ് ചെയ്ത് അവർ ലിഫ്റ്റിൽ കയറി തങ്ങളുടെ പ്രൊജക്ട് ഫ്ലോറിലേക്ക് വന്നു.
പുതിയ പ്രൊജക്ട് ലീഡ് ആയതിന്റെ ആവേശത്തിലും ഉത്തരവാദിത്തത്തിലുമായിരുന്നു സച്ചിൻ. കൊണ്ടുപോയ ജർമ്മൻ പ്രൊജക്റ്റിന്റെ ക്ലയന്റ് മീറ്റിംഗും മറ്റ് കാര്യങ്ങളുമായി രാവിലെ മുതൽ എല്ലാവരും വലിയ തിരക്കിലായിരുന്നു.
സ്വന്തം ക്യൂബിക്കിളിലിരുന്ന് ലാപ്ടോപ്പിൽ ജോലികൾ ചെയ്യുമ്പോഴും മീരയുടെ മനസ്സിൽ ഇന്നലത്തെ രാത്രിയുടെ ഓർമ്മകൾ അലയടിച്ചുകൊണ്ടിരുന്നു. ടോണി പലതവണ പല കാര്യങ്ങൾ പറഞ്ഞുകൊണ്ട് അവളുടെ ക്യൂബിക്കിളിന്റെ അരികിലൂടെ നടക്കുന്നുണ്ടായിരുന്നു.
അപ്പോഴൊക്കെ അവർ കണ്ണുകൾകൊണ്ട് പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു. ഇതെല്ലാം ആരും കാണുന്നില്ലെന്നാണ് അവർ കരുതിയതെങ്കിലും അഞ്ചു ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
സമയം ഏകദേശം പതിനൊന്നരയോട് അടുത്തപ്പോൾ അഞ്ചു മീരയെ ഒരു ചായ കുടിക്കാൻ പോകാൻ വിളിച്ചു. ഓഫീസിലെ കഫറ്റീരിയയിലേക്ക് അവർ നടന്നു നീങ്ങി.
അവർ രണ്ടുപേരും കോഫി വെന്റിംഗ് മെഷീന് അരികിൽ നിന്ന് രണ്ട് കപ്പ് കോഫി വാങ്ങി കോർണ്ണറിലെ ഒരു ചെറിയ ടേബിളിന് അരികിലേക്ക് മാറിനിന്നു.
അഞ്ചു മീരയെ സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു:
"മീരാ... എനിക്ക് രാവിലെ മുതൽ നിന്നെ കാണുമ്പോൾ എന്തോ ഒരു മാറ്റം പോലെ തോന്നുന്നുണ്ട്. എന്താണ്
💬 Comments
View all comments