Chapter Title : അതിരുകൾ [കോട്ടയം സോമനാഥ്]
ബിയർ ഉള്ളത് കൊണ്ട് ബാക്കി ഉള്ളവർ അതിന്റെ പുറകെ പോയി. അവന്മാർ ചെറിയ പിള്ളേർ അല്ലെ, ഡിഗ്രി കഴിഞ്ഞ് ഇങ്ങ് വന്നതല്ലേ ഉള്ളു, കോള കുടിച്ചാലും ഫോം ആയിക്കോളും" എന്തോ വലിയ തമാശ പറഞ്ഞപോലെ ഉറക്കെ ചിരിച്ച് കൊണ്ട് ആന്റോ പറഞ്ഞു. "അല്ല നമ്മുടെ ബർത്ഡേ ഗേൾ എവിടെ?" അവൻ തിരക്കി. "കുറച്ച് ബന്ധുക്കളെ പറഞ്ഞു വിടാൻ പോയെടാ, ദീപ്തിയും സൈറയും പോയപ്പോൾ കൂടെ ഇറങ്ങിയാൽ മതിയായിരുന്നു. അപ്പോൾ ആ കോന്തി സ്മിതക്ക് ബിയർ കുടിക്കണമത്രെ. എന്നെ ബലമായി പിടിച്ച് നിർത്തിയതാ." അല്പം ബുദ്ധിമുട്ടോടെ ഞാൻ പറഞ്ഞു. "അത് നന്നായി അവൾ കേക്ക് കട്ട് ചെയ്തോണ്ടിരുന്നപ്പോൾ ആണ് നീ വന്നു എന്ന് മനസിലായത്, സ്മിതയും നീയും ചേർന്ന് നിന്നപ്പോൾ മൂർത്തി ഫോർമുലയെ കുറിച്ച് പറഞ്ഞു നമ്മുടെ പിള്ളേർക്ക് ക്ലാസ്സ് എടുക്കുവായിരുന്നു." അവൻ കുസൃതിയിൽ പറഞ്ഞു. "ഏതിന്റെ ഫോർമുല?" തലേദിവസത്തെ ടാക്സേഷൻ പീരിയഡ് കാര്യമായി മനസ്സിലാകാത്തതിനാൽ അല്പം ജിജ്ഞാസയോടെ പുരികം ചുളിച്ച് ഞാൻ തിരക്കി. "അത്, മൂർത്തിതന്നെ പറയും" അല്പംകൂടി ചിറികോട്ടി അവൻ പറഞ്ഞു.
ഞാൻ ആകെ ചിന്താകുഴപ്പത്തിൽ ആയി. ടാക്സേഷൻ മാത്രെ തനിക്കല്പം പ്രയാസമുള്ളൂ. ഒട്ടുമിക്ക ഫോർമുലയും വലിയപിടിയും ഇല്ല. പ്ലസ്ടു സയൻസ് ബാക്ഗ്രൗണ്ടിൽ നിന്നാണ് ഞാൻ ബികോമിന് ചേർന്നത്. അക്കൗണ്ടൻസിയും ടാക്സേഷനും അന്നുമുതലേ ബാലികേറാമല ആണ്. ഞാൻ വീണ്ടും സംശയത്തോടെ ആന്റോയുടെ മുഖത്തേക്ക് നോക്കി.
എന്റെ സ്‌കിർട്ടിലേക്കും മുട്ടിനു താഴെ അനാവൃതമായ കണംകാലിലേക്കും ഇടയ്ക്കിടെ കണ്ണെറിഞ്ഞ് അവൻ ഗ്ലാസിന്റെ തുമ്പിൽ നാവ് നീട്ടി നക്കികൊണ്ട് ഒരു മിടുക്ക് കുടിച്ചിറക്കി. എനിക്ക് അസ്വസ്ഥത കൂടി വരാൻ തുടങ്ങി.
💬 Comments
View all comments