0%

Chapter Title : അതിരുകൾ മായുമ്പോൾ  [Lechu]

Author : Lechu Read All Parts 7.4K

ആരും കാണാതെ ഷാലിട്ടുകൊണ്ട് അവളെ വീട്ടിലേക്ക് അവൻ എത്തിച്ചുകൊടുത്തു .യാത്ര പറഞ്ഞുപോകുംബോളും അവൻ്റെ മുഖം വാടിയിരുന്നു

എന്തോ കുറ്റബോദ്ധംപോലെ

രാത്രി കുഞ്ഞിനെ ഉറക്കി രാകേഷേട്ടനുമായി സംസാരിക്കുമ്പോളും മനസ്സിൽ ഗോകുലിൻ്റെ ആ വാടിയ മുഖമായിരുന്നു . തീരെ സുഖമില്ലെന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ടാക്കി ...രാത്രി പത്തുമണി കഴിഞ്ഞാണ് ഞാൻ ഗോകുലിനെ വിളിക്കാറ് ...പക്ഷെ ഇന്ന് അതിനു നിന്നില്ല ഞാൻ വിളിച്ചു ... എന്തുപറ്റി സംസാരത്തിലെല്ലാം ഇങ്ങിനെ മൂഡോഫ്

ഞാൻ അപ്പോളത്തെ സാഹചര്യത്തിൽ പിടിച്ചു ഞെരിച്ചതല്ലേ ഇതിനെല്ലാം കാരണം ... ആരെങ്കിലും കണ്ടെങ്കിലോ ...

സാരമില്ല ... ഒന്നും ഉണ്ടായില്ലല്ലോ .പിന്നെ 'അമ്മ ബന്ധുവിൻ്റെ വീട്ടിലേക്ക് പോയേക്കുകയാണ് രണ്ടു ദിവസം ഓഫീസിൽ പോകേണ്ടല്ലോ അതിനാൽ കുഞ്ഞിനടുത്തു ഞാൻ ഉണ്ടാകും അതിനാൽ ഞാൻ ഓഫീസിൽ നിന്നും വന്നപ്പോൾത്തന്നെ പോയി

അപ്പോൾ 'അമ്മ ഇന്നുവരില്ലേ ?

ഇല്ല ഗോകുൽ

അപ്പോൾ ശ്രീ അവിടെ തനിച്ചല്ലേ

അതെ ഞാൻ ഇവിടെ തനിച്ചാണ്

ഫോണിൻ്റെ അപ്പുറത് ഗോകുൽ ഒരു നിമിഷം നിശബ്ദനായി .അവളുടെ വാക്കിലെ അർത്ഥം അവനും മനസ്സിലായി , ഞാൻ അങ്ങോട്ട് വരട്ടെ ശ്രീ ?

വരണമെന്നുണ്ട് ...പക്ഷെ ആരെങ്കിലും കണ്ടാൽ ? അവൾ ചോദിച്ചെങ്കിലും ഉള്ളിൽ അവൻ വരണമെന്നുണ്ട്

ഈ മഴയത്തു ആരും പുറത്തിറങ്ങില്ല ശ്രീ .. ഞാൻ വരാം

അരമണിക്കൂറിനുള്ളിൽ ഗോകുലിൻ്റെ ബൈക് വീടിനുമുന്നിലെത്തി ആരും കാണാതെ ആ പഴയ തറവാടിന് പിറകിലായി ചാപ്പിലേക്ക് വണ്ടി ഒതുക്കിവെച്ചു ,പ്രത്യക്ഷത്തിൽ ഒരാൾക്കും അത് കാണാൻ കഴിയില്ല മഴ നനഞ്ഞാണ് അവൻ വന്നത് ശ്രീവേണി വാതില്തുറന്നു അവനെ വേഗം അകത്തേക്ക് കയറ്റി

വാതിലടച്ചതും

💬 Comments

View all comments