Chapter Title : അതിരുകൾ മായുമ്പോൾ [Lechu]
വന്നപ്പോൾത്തന്നെ പോയി
അപ്പോൾ 'അമ്മ ഇന്നുവരില്ലേ ?
ഇല്ല ഗോകുൽ
അപ്പോൾ ശ്രീ അവിടെ തനിച്ചല്ലേ
അതെ ഞാൻ ഇവിടെ തനിച്ചാണ്
ഫോണിൻ്റെ അപ്പുറത് ഗോകുൽ ഒരു നിമിഷം നിശബ്ദനായി .അവളുടെ വാക്കിലെ അർത്ഥം അവനും മനസ്സിലായി , ഞാൻ അങ്ങോട്ട് വരട്ടെ ശ്രീ ?
വരണമെന്നുണ്ട് ...പക്ഷെ ആരെങ്കിലും കണ്ടാൽ ? അവൾ ചോദിച്ചെങ്കിലും ഉള്ളിൽ അവൻ വരണമെന്നുണ്ട്
ഈ മഴയത്തു ആരും പുറത്തിറങ്ങില്ല ശ്രീ .. ഞാൻ വരാം
അരമണിക്കൂറിനുള്ളിൽ ഗോകുലിൻ്റെ ബൈക് വീടിനുമുന്നിലെത്തി ആരും കാണാതെ ആ പഴയ തറവാടിന് പിറകിലായി ചാപ്പിലേക്ക് വണ്ടി ഒതുക്കിവെച്ചു ,പ്രത്യക്ഷത്തിൽ ഒരാൾക്കും അത് കാണാൻ കഴിയില്ല മഴ നനഞ്ഞാണ് അവൻ വന്നത് ശ്രീവേണി വാതില്തുറന്നു അവനെ വേഗം അകത്തേക്ക് കയറ്റി
വാതിലടച്ചതും അവർക്കിടയിൽ വലിയൊരു നിശബ്ദത പടർന്നു .പുറത്തു മഴ പെയ്യുന്നു , ജനാലകളിൽ മഴത്തുള്ളികൾ തട്ടുന്ന ശബ്ദം .ഗോകുലിൻ്റെ മുടിയിൽനിന്നും വെള്ളം തുള്ളികളായി താഴേക്ക് വീഴുന്നു . ശ്രീവേണി ഒരു തോർത്തുമായി അവൻ്റെ അരികിലേക്ക് ചെന്നു.അവൻ്റെ തലതുടക്കാൻതുടങ്ങിയ കൈകളെ ഗോകുൽ പിടിച്ചുനിർത്തി .അവൻ്റെ കണ്ണുകളിൽ തീക്ഷ്ണമായ പ്രണയമായിരുന്നു .
ശ്രീ... ഈ നിമിഷം ഞാൻ ഒരുപാടു സ്വപ്നം കണ്ടിട്ടുണ്ട്
അവൾ മറുപടി പറയുന്നതിനുമുമ്പ്തന്നെ അവൻ അവളെ തന്നിലേക്കു അടുപ്പിച്ചു .തണുത്ത മഴയിൽനിന്നും വന്ന ഗോകുലിന് അവളുടെ ശരീരത്തിൽനിന്നും ചൂടനുഭവപ്പെട്ടു അവൾ അവൻ്റെ മാറിലേക്ക് ചാഞ്ഞു .ആ രാത്രിയുടെ നിശബ്ദതയിൽ മഴയുടെ സംഗീതത്തിനൊപ്പം അവരുടെ പ്രണയവും കരുതലോടെ ഒഴുകുകയായിരുന്നു .നനഞ്ഞുവന്ന ഗോകുലിന് ചൂടുള്ള ഭക്ഷണം നൽകി അവൾ നില്കുമ്പോളാണ് തൊട്ടടുത്ത മുറിയിൽനിന്നും മോളുടെ കരച്ചിൽ കേൾക്കുന്നത്
ശ്രീവേണി വേഗം എഴുനേറ്റ് മുറിയിലേക്കുവന്നു ഉറക്കമുണർന്ന കുഞ്ഞു വിശന്നു കരഞ്ഞപ്പോൾ അവൾ കുഞ്ഞിനെയെടുത്തു മടിയിൽ കെടുത്തി പാലൂട്ടാൻ തുടങ്ങി .ഗോകുൽ പതിയെ മുറിയുടെ വാതിലിനരികിൽ വന്നുനിന്നു .ശ്രീവേണി അവനെനോക്കി ഒന്ന് പുഞ്ചിരിച്ചു ..ആ കാഴ്ച അവളോടുള്ള സ്നേഹം നൂറിരട്ടിയാക്കി .
അവൻ അവളുടെ അരികിൽ തറയിൽ ഇരുന്നു .അവൻ അവളുടെ കൈകളിൽ തലോടി ,കുഞ്ഞു പാലുകുടിച്ചു പതുകെ ഉറക്കത്തിലേക്ക് പോയപ്പോൾ ശ്രീവേണി കുഞ്ഞിനെ തൊട്ടിലിൽ കിടത്തി . ഗോകുൽവന്നു ആട്ടികൊടുത്തപ്പോൾ
💬 Comments
View all comments