0%

Chapter Title : അതിരുകൾക്കപ്പുറം 10 [Cuck Hubby]

Author : Cuck Hubby Read All Parts 1921

​"നീ ഇന്ന് ഡ്യൂട്ടിക്ക് പോയില്ലേ?"

ദേവേട്ടന്റെ ചോദ്യം കേട്ടിട്ടും അവൻ മറുപടിയൊന്നും പറഞ്ഞില്ല,,, പകരം ഇല്ല എന്ന അർത്ഥത്തിൽ പതുക്കെ തലയിളക്കുക മാത്രം ചെയ്തു…

​അവന്റെ ആ മൗനത്തിന് പിന്നിൽ എന്തോ വലിയൊരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന് ദേവേട്ടന് തോന്നി. എങ്കിലും കൂടുതൽ ചോദിച്ചു അവനെ അസ്വസ്ഥനാക്കാൻ അദ്ദേഹം മുതിർന്നില്ല…

​"ഹ്മ്മ്... എങ്കിൽ ശരി, ഞാൻ ഇറങ്ങുവാ. നീ നന്നായി വിശ്രമിക്ക്," അത്രമാത്രം പറഞ്ഞ് ദേവേട്ടൻ അവിടെ നിന്നും ഹോസ്പിറ്റലിലേക്ക് തിരിച്ചു…

​പക്ഷേ, വീട്ടിൽ തനിച്ചായിരിക്കുന്ന അച്ചുവും, അക്കുവും അവർക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള വെമ്പൽ ദേവേട്ടന്റെ മനസ്സിൽ ഹോസ്പിറ്റലിലേക്കുള്ള യാത്രയിലുടനീളം ഒരു തീക്കനൽ പോലെ എരിഞ്ഞുനിന്നു…

ഉച്ചതിരിഞ്ഞ് ഡ്യൂട്ടിക്കിടയിൽ അല്പം ഫ്രീ ആയപ്പോൾ ദേവേട്ടൻ അക്കുവിനെ വിളിച്ചു…

റിങ് ചെയ്ത് അവസാനിച്ചതല്ലാതെ അറ്റൻഡ് ചെയ്തില്ല..

വാട്സാപ്പിൽ അയച്ച മെസ്സേജ് ബ്ലൂ ടിക് ആയിട്ടും മറുപടി വന്നില്ല…

കുറച്ചു കഴിഞ്ഞു വീണ്ടും വിളിച്ചു, അക്കു അപ്പോൾത്തന്നെ കോൾ കട്ട് ചെയ്തു…

'എന്നെ ഒന്ന് വെറുതെ വിടൂ' എന്നുള്ള ആ നിശബ്ദമായ പ്രഖ്യാപനം ദേവേട്ടന് വ്യക്തമായിരുന്നു…

കസേരയിൽ തളർന്നിരിക്കുമ്പോൾ മനസ്സിൽ പല ചിന്തകളും ചുഴലിയായി കറങ്ങി…

​നാലുമണിയോടെ ഫോൺ ഒന്ന് വിറവിറച്ചു…

അക്കുവിന്റെ മെസ്സേജ് ആയിരുന്നു,,

"ദേവേട്ടാ, ചേച്ചി എന്നെ മുഖത്ത് തല്ലി. ഫ്ലാറ്റിൽ നിന്നും ഇറങ്ങിപ്പോകാൻ പറഞ്ഞു... ഞാൻ കമ്പനി അക്കോമഡേഷനിലേക്ക് മാറുകയാണ്."

​വിറയ്ക്കുന്ന കൈകളോടെ ദേവേട്ടൻ അക്കുവിനെ വിളിച്ചു. "എന്താണ് അക്കു സംഭവിച്ചത്?"

അവന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. "ഇപ്പോൾ എന്നോട് ഒന്നും ചോദിക്കരുത്… എല്ലാം എന്റെ തെറ്റാണ്, പക്ഷെ മനഃപൂർവം സംഭവിച്ചതല്ല... ഒരു സാഹചര്യത്തിൽ അവിചാരിതമായി പറ്റിപ്പോയതാണ്…

എല്ലാം ഞാൻ പറയാം, പക്ഷേ ഒരല്പം സാവകാശം വേണം. പ്ലീസ്..."

അത്രയും പറഞ്ഞ് അവൻ ഫോൺ വെച്ചു…

​ഡ്യൂട്ടി കഴിഞ്ഞ് ദേവേട്ടൻ വീട്ടിലെത്തുമ്പോൾ പടിഞ്ഞാറ് ആകാശം ചോരപോലെ ചുമന്നിരുന്നു…

അച്ചു അപ്പോഴും അതേ കിടത്തം തന്നെ. കുളിച്ചിട്ടില്ല, വസ്ത്രം മാറിയിട്ടില്ല, പക്ഷേ അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരിക്കുന്നു…

ദേവേട്ടൻ അവളുടെ അരികിലിരുന്ന് മെല്ലെ പറഞ്ഞു,,,

"അച്ചു, പ്ലീസ്... എന്നെ ഇങ്ങനെ ടെൻഷൻ അടിപ്പിക്കല്ലേ... നിങ്ങൾ രണ്ടുപേരും എന്നോട് ഒന്നും പറയുന്നില്ല,

💬 Comments

View all comments