0%

Chapter Title : അതിരുകൾക്കപ്പുറം 8 [Cuck Hubby]

Author : Cuck Hubby Read All Parts 2.3K

ഓർമ്മയിൽ അറിയാതെ തന്നെ അച്ചുവിന്റെ കവിളിൽ ഒരു നുണക്കുഴി വിരിഞ്ഞു…

​പക്ഷേ, പെട്ടെന്ന് ഒരു പേര് മനസ്സിലേക്ക് ഇരച്ചുകയറിയതും ആ പുഞ്ചിരി മാഞ്ഞുപോയി...

ഷബീന!

​ആരാണ് അവൾ? എന്തിനാണ് അക്കു അവളെപ്പറ്റി ഇത്രയധികം പുകഴ്ത്തി സംസാരിക്കുന്നത്? അത്രയ്ക്കും സുന്ദരിയായിരിക്കുമോ അവൾ? തന്നേക്കാളും??

മനസ്സിന്റെ വിളി കേട്ടതുപോലെ അച്ചു എഴുന്നേറ്റ് കണ്ണാടിക്കു മുന്നിൽ ചെന്നുനിന്നു…

മുടി കോതി ഒതുക്കിയും, ഇടവും വലവും തിരിഞ്ഞുനിന്നും അവൾ സ്വന്തം ശരീരത്തെയും സൗന്ദര്യത്തെയും ആഴത്തിൽ നിരീക്ഷിച്ചു…

​ഇല്ല, ഇപ്പോഴും തന്നെ ആര് കണ്ടാലും മോശം പറയില്ല. അതിനുമാത്രം ആവോളമുണ്ട് തന്റെ ഉടൽഭംഗി…

പിന്നെ എന്തിനാണ് അക്കു ആ ഷബീനയെ ഇങ്ങനെ മനസ്സിൽ കൊണ്ടുനടക്കുന്നത്?

"അല്ല, അക്കു മറ്റൊരു പെണ്ണിനെ മോഹിക്കുമ്പോൾ എന്തിനാണ് എനിക്ക് ഇത്രയേറെ കുശുമ്പ്?"

സ്വന്തം മനസ്സിനോട് തന്നെ അവൾ ആ ചോദ്യം ആവർത്തിച്ചു… പക്ഷെ ആ ചോദ്യത്തിന് മുന്നിൽ അവളുടെ യുക്തികൾ ഓരോന്നായി പതറിപ്പോയി.

​ഇപ്പോൾ തനിക്ക് അക്കുവിനോട് തോന്നുന്നത് വെറുമൊരു വാത്സല്യമാണോ? അതോ അവനെ മറ്റൊരാൾക്കും വിട്ടുകൊടുക്കാൻ വയ്യാത്ത വിധം തന്നിലേക്ക് മാത്രം തളച്ചിടണമെന്ന സ്വാർത്ഥതയാണോ?

ആ മോഹത്തിന് പ്രണയമെന്നാണോ അതോ തീവ്രമായ ഒരു ആസക്തി എന്നാണോ പേരിടേണ്ടത്?

ഉത്തരങ്ങൾക്കായുള്ള തിരച്ചിലിനിടയിൽ തളർന്ന് അച്ചു വീണ്ടും കിടക്കയിലേക്ക് വീണു…

​പക്ഷേ, ആ കിടക്കയിലും അവൾക്ക് ശാന്തി ലഭിച്ചില്ല. കണ്ണുകൾ അടച്ചപ്പോൾ ഇന്നലെ രാത്രി സോഫയിൽ വെച്ച് നടന്ന കാര്യങ്ങൾ ഒരു വേലിയേറ്റം പോലെ വീണ്ടും അവളുടെ മനസ്സിലേക്ക് ഇരച്ചുകയറി..

ആ ഓർമ്മകളുടെ ചൂടിൽ പൊള്ളിയെന്നോണം അവൾ പെട്ടെന്ന് ചരിഞ്ഞു കിടന്നു,, വിറയ്ക്കുന്ന കൈകൾ കൊണ്ട് തലയണയിൽ മുഖം അമർത്തി…

💬 Comments

View all comments