Chapter Title : അതിരുകൾക്കപ്പുറം 9 [Cuck Hubby]
ഒരു കാര്യം കൂടി കേട്ടോ, അവരുടെ പേര് ചബീന എന്നല്ല... ഷബീന എന്നാണ്!"
അതുകേട്ടതും അച്ചു ആവേശത്തോടെ ഒന്ന് ആഞ്ഞു. അവൾ അവനെ നോക്കി കളിയാക്കി കൈകൂപ്പിക്കൊണ്ട് പറഞ്ഞു..
"ഓ... സോറി സർ! വലിയൊരു ഉത്തരവാണല്ലോ വന്നത്. ഷബീന മാഡം... അപ്പോ അങ്ങനെയാകട്ടെ!”
കുറച്ചുനേരം മുറിയിൽ വല്ലാത്തൊരു നിശബ്ദതയായിരുന്നു. രണ്ടുപേരും പരസ്പരം മിണ്ടുന്നില്ല. പക്ഷേ, കണ്ണുകൾ തമ്മിൽ ഉടക്കുമ്പോൾ അച്ചു ഒരുമാതിരി "ഹ്മ്മ്..." എന്നൊരു ആട്ടലോടെ മുഖം വെട്ടിച്ച് അപ്പുറത്തേക്ക് നോക്കും. അക്കുവാണെങ്കിൽ "നിന്റെ ഈ ജാഡയൊന്നും എന്റെ അടുത്ത് നടക്കില്ല" എന്ന ഭാവത്തിൽ തിരിച്ചും ഒരു ആട്ടങ്ങ് പാസ്സാക്കും...
അല്പം കഴിഞ്ഞ് അച്ചു സോഫയിൽ നിന്നെഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു. അക്കു വിചാരിച്ചു അവൾ പിണങ്ങിപ്പോയി ഉറങ്ങാൻ തുടങ്ങുകയാണെന്ന്. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ അച്ചു തിരിച്ചുവന്നു. അവളുടെ കയ്യിൽ രണ്ട് ഗ്ലാസ്സും ഒരു കുപ്പി വെള്ളവുമുണ്ടായിരുന്നു!
ബാൽക്കണിയിലേക്ക് നടക്കവേ, അവൾ പതുക്കെ ഒന്നു തിരിഞ്ഞുനിന്ന് അക്കുവിനെ നേരിട്ട് നോക്കാതെ ആരോടെന്നില്ലാതെ ആക്കിപ്പൊതിഞ്ഞൊരു ഡയലോഗ് അങ്ങ് കാച്ചി…
"നമുക്ക് എച്ച്.ആർ ജോലിയൊന്നുമില്ലപ്പാ... ഈ പാവങ്ങളുടെ കൂടെ ആർക്കെങ്കിലും രണ്ടെണ്ണം അടിക്കാൻ വല്ലാത്ത മോഹമുണ്ടെങ്കിൽ ബാൽക്കണിയിലേക്ക് സ്വാഗതം! വരുന്നവർ പ്രത്യേകം ശ്രദ്ധിക്കുക... കയ്യിൽ സ്വന്തം കുപ്പി കരുതേണ്ടതാണ്!"
അതു പറഞ്ഞു ഒരു കള്ളച്ചിരിയോടെ അവൾ ബാൽക്കണിയിലേക്ക് മറഞ്ഞു…
അവളുടെ ആ പറച്ചിൽ കേട്ടതും അക്കുവിന്റെ ഉള്ളിൽ ഒരു ചിരി പൊട്ടിമുളച്ചു. തന്നെ നോക്കാതെയുള്ള ആ വിളിയിലെ സ്‌നേഹവും കുസൃതിയും അവന് കൃത്യമായി മനസ്സിലായി. പക്ഷേ അവൻ അത് പുറത്തു കാട്ടിയില്ല. തന്റെ കയ്യിലെ പൊള്ളൽ മറന്ന്, ആ ചിരി കടിച്ചമർത്തിക്കൊണ്ട്
💬 Comments
View all comments