0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]

Author : asuran Read All Parts 1K

അറിഞ്ഞു. ഞാൻ ചുറ്റും നോക്കിയപ്പോൾ ഇവിടെ നടക്കുന്ന കാര്യങ്ങൽ നോക്കി കണ്ടു കൊണ്ട് ലക്ഷ്മി നിൽക്കുന്നു. അവളുടെ മുഖത്തെ ഭാവം എന്താണ് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. ദേഷ്യം ആണോ, പരിഹാസം ആണോ, പുച്ഛം ആണോ എന്ന് വിവേചിച്ചു അറിയാൻ പറ്റാത്ത ഒരു ഭാവം. ഞാൻ ഒരു പുഞ്ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി. എന്റെ ആ ഭാവം വിപിന് ക്രോധം കൂട്ടിയതേ ഉള്ളൂ.

"എന്താടാ മൈരെ നീ അവിടെ നോക്കുന്നത് ഇവിടെ നോക്കെടാ" എന്ന് പറഞ്ഞു എന്റെ ചെള്ളക്ക് വിപിൻെറ അടി വീണു. എന്നിട്ടും ഞാൻ ലക്ഷ്മിയുടെ മുഖത്തേക്ക്‌ ഉള്ള എന്റെ നോട്ടം നിർത്തിയില്ല. എന്റെ നോട്ടം താങ്ങാൻ പറ്റാത്തത് കൊണ്ടോ അതോ കുറ്റബോധം കൊണ്ടോ എന്നറിയില്ല ലക്ഷ്മി മുഖം മാറ്റി. പിന്നെയും എന്റെ നോട്ടം മാറുന്നില്ല എന്ന് കണ്ടത് കൊണ്ട് അവള് ഞങ്ങളുടെ അടുത്തേക്ക്‌ വന്ന് വിപിനോടായി പറഞ്ഞു.

"വാ വിപി ഇത് വിട്ടേക്ക്."

മനസ്സില്ലാമനസ്സോടെ വിപിൻ എന്റെ കോളറിൽ ഉള്ള പിടി വിട്ടു. പോകുന്ന പോക്കിൽ എന്റെ മുഖം പിടിച്ചു തള്ളി. ഞാൻ പിന്നോട്ടെക്ക്‌ ആഞ്ഞെങ്കിലും വീണില്ല. ശരീരത്തിലെ വേദനെയേക്കാളും ആ സംഭവം എന്റെ മനസ്സിലാണ് വേദന ഉണ്ടാക്കിയത്. ലക്ഷ്മി എന്നെ ചതിച്ചു. ഞാൻ അവളോട് മാത്രമായി പറഞ്ഞ കാര്യം അവള് വിപിനോട് പറഞ്ഞിരിക്കുന്നു. ലക്ഷ്മിയുടെ ആ ചതി തുടർന്നുള്ള എന്റെ ജീവിതത്തിൽ ഉണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു.

ആ ഒരു സംഭവത്തിന് ശേഷം എന്നിക്ക്‌ എല്ലാ കാര്യത്തിനും ഉണ്ടായ ശ്രദ്ധ പോയി. എപ്പോഴും എല്ലാവരിൽ നിന്നും അകന്നു ഒറ്റക്കിരിക്കാൻ മാത്രമായി എന്റെ ശ്രദ്ധ. ഊണും

💬 Comments

View all comments