0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]

Author : asuran Read All Parts 1.1K

വൈസ് പ്രസിഡന്റ്‌ വരെ ആയ ആള്‍ ആണ്. വീട്ടില്‍ അമ്മ ഒറ്റക്ക് ആയപ്പോള്‍ ജോലി രാജി വെച്ചു ഇപ്പോള്‍ നാട്ടില്‍ തന്നെ ഉണ്ട്. ഫ്രീലാന്‍സ് ആയി പ്രോജെക്ക്റ്റുകള്‍ ഏറ്റെടുത്ത് നടത്തുകയാണ് പുള്ളി. അദ്ദേഹം എന്നെ ഗൈഡ് ചെയ്യാം എന്നും പ്രേമേട്ടന്റെ കൂടെ കുറച് കാലം നില്‍ക്കാന്‍ വേണ്ടി അളിയന്‍ പറഞ്ഞപ്പോള്‍ എനിക്ക് എതിര്‍ക്കാന്‍ ഒന്നും കഴിഞ്ഞില്ല.

ഞാന്‍ അങ്ങനെ പ്രേമേട്ടന്റെ അടുത്തേക്ക് പോയി. കാര്യമാത്രമായി സംസാരിക്കുന്ന ഒരാള്‍. പുള്ളിയെ കണ്ടു സംസാരിച്ചപ്പോള്‍ എനിക്ക് മനസ്സിലായി ഒരു അടിമപ്പണിക്കാണ്‌ ഞാന്‍ എത്തിയത് എന്ന്. കാര്യമായ ശമ്പളം ഒന്നും ഉണ്ടാവില്ല. സാരമില്ല ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ മറക്കാന്‍ എനിക്ക് ഇതാണ് നല്ലത്.

പരീക്ഷയുടെ റിസള്‍ട്ട് വന്നു. പ്രതീക്ഷിച്ച പോലെ തന്നെ എല്ലാ വിഷയത്തിനും ഒരു ഡിജിറ്റ് മാര്‍ക്ക് മാത്രം. പ്രേമേട്ടന്റെ പറഞ്ഞ പ്രകാരം ഞാന്‍ കമ്പനിയിലേക്ക് ഒരു മെയില്‍ അയച്ചു. അസുഖം കാരണം പരീക്ഷ മര്യാദക്ക് എഴുതാന്‍ പറ്റിയില്ല അത് കൊണ്ട് ജോയനിംഗ് ഡേറ്റില്‍ എക്സ്റ്റന്‍ഷന്‍ തരണം എന്ന്‍ പറഞ്ഞു. പക്ഷെ കമ്പനി HR അത് നിഷ്കരുണം തള്ളി എന്റെ ഓഫര്‍ അവര്‍ തിരിച്ചെടുത്തു. ഞാന്‍ ഇത് പ്രതീക്ഷിച്ചത് കാരണം അത്ര സങ്കടം ഉണ്ടായില്ല.

പ്രേമേട്ടന്റെ കൂടെ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ആണ് പുള്ളി സോഫ്റ്റ്‌വെയര്‍ ടെക്നോളജിയുടെ കാര്യത്തില്‍ ഒരു സഞ്ചരിക്കുന്ന എന്സൈക്ലോപെഡിയ ആണ് എന്ന് മനസ്സിലായത്. പുള്ളി എന്നെ ശരിക്കും പഠിപ്പിച്ചു. മൂന്ന്‍ മാസം ഞാന്‍ കുറെ കാര്യങ്ങള്‍ പഠിക്കുക ആയിരുന്നു. അപ്പോഴേക്കും എന്റെ സപ്ലി പരീക്ഷയുടെ സമയമായി. പക്ഷെ ഇത്തവണ ഞാന്‍ ഭയങ്കര കോണ്‍ഫിഡന്റ് ആയിരുന്നു. പരീക്ഷ എല്ലാം

💬 Comments

View all comments