0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]

Author : asuran Read All Parts 1.1K

ഒരു ഷോക്ക് ആയിരുന്നു. എന്റെ അറിവിൽ ഭാര്യ ഉപേക്ഷിച്ച് പോയാൽ പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാത്തവർ ആണ് എല്ലാവരും. ഇവിടെ പഴയ ഭാര്യയെ സുഹൃത്ത് ആയി കണ്ട് സൗഹൃദം പങ്കിടുന്ന പ്രേമെട്ടൻ ഒരു അത്ഭുതം തന്നെ ആയിരുന്നു. ഞാൻ അത്ഭുതത്തോടെ നോക്കുന്നത് കണ്ട് പ്രേമെട്ടൻ ചോദിച്ചു.

"എന്ത് പറ്റി അർജുൻ."

"അല്ലാ പ്രേമെട്ടന് എപ്പോൾ മാലിനി ചേച്ചിയോട് യാതൊരുവിധ ദേഷ്യവും ഇല്ലെ."

"അങ്ങനെ ചോദിച്ചാൽ ദേഷ്യം ഉണ്ടായിരുന്നു. അവളെ കൊല്ലാൻ ഉള്ള ദേഷ്യം. പക്ഷേ അവളോട് എനിക്ക് ക്ഷമിക്കാൻ പറ്റി. അവളോട് ക്ഷമിച്ചപ്പോൾ എനിക്ക് എന്റെ മനസ്സിന്റെ നഷ്ടമായ സമാധാനം ആണ് ലഭിച്ചത്.നമ്മളോട് തെറ്റ് ചെയ്തവരോട് നമ്മൾ ക്ഷമിക്കുക. പക്ഷേ അവർ ചെയ്തത് ഒരിക്കലും മറക്കാൻ പാടില്ല. ഫൊർഗീവ് ബട്ട് ഡോൺട് ഫൊർഗെറ്റ്. അതായിരിക്കണം പോളിസി."

“പ്രേമെട്ടന് എങ്ങനെ മാലിനി ചേച്ചിയോട് ക്ഷമിക്കാന്‍ കഴിഞ്ഞു.”

“ഞാന്‍ കുറച് കാലം കഴിഞ്ഞു ആലോചിച്ചപ്പോള്‍ ഞങ്ങളുടെ ബന്ധം പിരിയാന്‍ അവള്‍ മാത്രം അല്ല കാരണം എന്ന് മനസ്സിലായി. എനിക്കും അതില്‍ തുല്യ ഉത്തരവാദിത്തം ഉണ്ട് എന്ന് മനസ്സിലായി. ഞങ്ങള്‍ രണ്ടു പേരും ഉത്തരവാദികള്‍ ആയ ഒരു കാര്യത്തില്‍ അവളോട്‌ ഞാന്‍ ദേഷ്യം വെച്ചിട്ട് എന്താ കാര്യം.”

“അത് എങ്ങനെ?” എനിക്ക് എന്റെ ആകാംഷ അടക്കാന്‍ കഴിഞ്ഞില്ല.

“ഞാന്‍ യു എസില്‍ എം എസ് ചെയുമ്പോള്‍ ആണ് മാലതിയെ കാണുന്നത്. ഒരുമിച്ചു ഒരു യൂണിവേര്‍‌സിറ്റിയില്‍ എം എസ് ചെയുന്ന രണ്ട് മലയാളികള്‍. സ്വാഭാവികമായി ഞങ്ങളുടെ ഇടയില്‍ ഒരു സൗഹൃദം രൂപപെട്ടു. മാലിനി നല്ലവണ്ണം കവിത എഴുതും. എവിടെയും പ്രസിദ്ധീകരിക്കാന്‍ അല്ല.

💬 Comments

View all comments