0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]

Author : asuran Read All Parts 1.1K

യു എസിലേക്ക് തിരിച്ചു വരുമ്പോള്‍ ഉള്ള ഫ്ലൈറ്റില്‍ മാലിനി ഉണ്ടായിരുന്നു. ആ മുപ്പത് മണിക്കൂറിന്റെ ഫ്ലൈറ്റ് യാത്ര ഞങ്ങളെ വീണ്ടും അടുപ്പിച്ചു. അപ്പോഴേക്കും അമ്മക്ക് സുഖമില്ലാതെ ഞാന്‍ എന്റെ യു എസ് വാസം അവസാനിപ്പിച്ചു വരാന്‍ ആയിരിക്കുന്നു. അന്ന് മുതല്‍ ഞങ്ങള്‍ വളരെ സൌഹൃദത്തില്‍ ആണ്.”

“എനിക്ക് തോന്നുന്നത് ചേച്ചിക്ക് ഇപ്പോഴും ചേട്ടനോട് ഭയങ്കര ഇഷ്ടം ആണ് എന്നാണ്. ഇന്ന് കാറില്‍ കയറിയപ്പോള്‍ കണ്ണ്‍ ഒക്കെ കലങ്ങിയിട്ടുണ്ടായിരുന്നു.” അപ്പോഴാണ്‌ മാലിനി ചേച്ചി പിരിയാന്‍ നേരം എന്നോട് പറഞ്ഞ വാക്കുകളുടെ അര്‍ഥം എനിക്ക് ശരിക്കും കത്തിയത്. പ്രേമേട്ടന്റെ മൂല്യം എന്തായിരുന്നു എന്ന്‍ ജീവിതം ചേച്ചിയെ പഠിപ്പിച്ച മാതിരി എന്റെ മൂല്യം എന്താണ് എന്ന് ലക്ഷ്മിയെ ജീവിതം പഠിപ്പിക്കും.

“ഞാനും മാലിനിയും എന്നായാലും പിരിയുമായിരുന്നു. അന്നലെങ്കില്‍ ഞാന്‍ യു എസ് നിര്‍ത്തി പോരാന്‍ തീരുമാനിച്ച സമയത്ത്. പൊട്ടിച്ചെറിഞ്ഞത് എങ്ങനെ വിളക്കിയാലും പഴയ ബലം ഉണ്ടാവില്ല. അത് അവള്‍ക്കും നല്ലവണ്ണം അറിയാം. അര്‍ഹിക്കാത്ത ഒരാള്‍ക്ക് വേണ്ടി ആണല്ലോ എന്നെ ഉപേക്ഷിച്ചത് എന്ന ഒരു സങ്കടം അവള്‍ക്ക് ഉണ്ട്. അത് അല്ലാതെ വേറെ ഒന്നും ഇല്ല.”

പിന്നെയും ഞങ്ങള്‍ കുറെ നേരം ഇരുന്നു സംസാരിച്ചു. അതിനു പിറ്റേ ദിവസം തന്നെ ഞാന്‍ പ്രേമേട്ടനോട് യാത്ര പറഞ്ഞു വീട്ടിലേക്ക് വന്നു. അതിനു ശേഷം ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഞാന്‍ ബാംഗ്ലൂരില്‍ വന്നു പുതിയ ജോലിയില്‍ ചേര്‍ന്നു.

ഞാന്‍ ഭൂതകാലത്തിന്റെ ഓര്‍മകളില്‍ നിന്നും ഉറങ്ങിയെഴുന്നേറ്റു. പിന്നെയും ദിവസങ്ങള്‍ മുന്നോട്ട് പോയി. അങ്ങനെ ഒരു ദിവസം ഞാന്‍ ജോലിയും കഴിഞ്ഞു തിരിച്ചു ഫ്ലാറ്റില്‍ എത്തി. ലിഫ്റ്റിലേക്ക് ഓടി കയറി

💬 Comments

View all comments