0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]

Author : asuran Read All Parts 1.1K

പക്ഷെ വിപിന്‍റെ ധൂര്‍ത്ത്. അവന്റെ ധൂര്‍ത്തിന് മാത്രം എന്റെ ശമ്പളം തികയില്ലായിരുന്നു. ഒരു ദിവസം അവനോടു എനിക്ക് മുഷിഞ്ഞു സംസാരിക്കേണ്ടി വന്നു. പ്ലസ്‌ ടൂ മതി കാള്‍ സെന്റെര്‍ ജോലി ലഭിക്കാന്‍ അല്ലെങ്കില്‍ അവനോടു ഞാന്‍ ബിടെക് സപ്ലി എഴുതി എടുക്കാന്‍ പറഞ്ഞു. അന്ന്‍ അവന്‍ എന്നോട് സംസാരിക്കാതെ ഇരുന്നു. അടുത്ത മൂന്നാല് ദിവസത്തേക്ക് ഞാന്‍ എന്നാ മനുഷ്യജീവി ഇവിടെ ഉണ്ട് എന്നാ പരിഗണന കൂടി തരാതെ അവന്‍ എന്നെ ജീവിതത്തില്‍ നിന്നും ഒഴിവാക്കി. വിപിന്‍റെ ഇന്‍സെക്യൂരിറ്റി കാരണം ഞാന്‍ ഓഫീസില്‍ സൌഹൃദങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ല. ഓഫീസിലെ ആരോടെങ്കിലും ഞാന്‍ മിണ്ടിയാല്‍ അത് മുട്ടന്‍ വഴക്ക് ആവുന്നത് കൊണ്ട് എനിക്ക് ഓഫീസില്‍ ഒരു സൌഹൃദവും ഉണ്ടായിരുന്നില. അവന്‍ മിണ്ടാതെ ഇരുന്നപ്പോള്‍ എനിക്ക് ആരും സംസാരിക്കാന്‍ ഇല്ലാതെ ആയി. വീട്ടിലേക്ക് വിളിച്ചപ്പോള്‍ അവര്‍ക്ക് ഇനി എന്നോട് ഒന്നും പറയാന്‍ ഇല്ല എന്ന്‍ പറഞ്ഞു. ഒടുവില്‍ എനിക്ക് അവനോടു കരഞ്ഞു കാലു പിടിക്കേണ്ടി വന്നു എന്നോട് ഒന്ന് മിണ്ടാന്നായി. അത് കഴിഞ്ഞു പലതരത്തില്‍ ഉള്ള പീഡനങ്ങള്‍ തുടര്‍ന്നു കൊണ്ടേ ഇരുന്നു. ഇപ്പോഴും കള്ളും കഞ്ചാവും പെണ്ണും എന്ന്‍ വേണ്ട എല്ലാ ദുശീലങ്ങളും ഉണ്ട്. അര്‍ജുന്‍ നിന്റെ കാര്യം ഒക്കെ ഞാന്‍ അറിഞ്ഞു. എല്ലാം ഞാന്‍ കാരണം ആണ് എന്നും അറിയാം. റിയലി ഐ ആം സോറി.’

എനിക്ക് അവളോട ശരിക്കും സഹതാപം തോന്നി. അന്ന് രാത്രി സംസാരിച്ചതിന് ശേഷം ഞങ്ങള്‍ സ്ഥിരമായി കണ്ടുമുട്ടാന്‍ തുടങ്ങി. അങ്ങനെ ഒരു ദിവസം, എനിക്ക് അന്ന് ഓഫീസില്‍ ഒരുപാട് പണി ഉണ്ടായിരുന്നു. അത് കൊണ്ട്

💬 Comments

View all comments