0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]

Author : asuran Read All Parts 1.1K

മിണ്ടാന്‍ പോയില്ല. മനപൂര്‍വം ഞാന്‍ എട്ടാം നിലയിലേക്ക് ഉള്ള ബട്ടണ്‍ ആണ് അമര്‍ത്തിയത്. എഴാം നിലയില്‍ ഇറങ്ങുമ്പോള്‍ വിപിന്‍ വീണ്ടും എന്നോട്.

“അപ്പോള്‍ ആ പുലയാടിച്ചി എന്നെ ചതിക്കുക ആയിരുന്നു. അവളും നീയും വിവരം അറിയും.”

രണ്ടു കൈ കൂട്ടി മുട്ടിയാലെ ഒച്ച ഉണ്ടാവുകയുള്ളൂ എന്ന അമ്മയുടെ ഉപദേശം അനുസരിച്ച് ഞാന്‍ ഒന്നും മിണ്ടാന്‍ പോയില്ല. ഞാന്‍ എട്ടാം നിലയില്‍ ഇറങ്ങി കുറച്ചു നേരം അവിടെയും ഇവിടെയും നടന്നു. എനിട്ട്‌ പടികെട്ടിലൂടെ ഞാന്‍ എഴാം നിലയിലേക്ക് ഇറങ്ങി. ലക്ഷ്മിയുടെ വീടിനു മുന്നില്‍ എത്തിയപ്പോള്‍ അവിടെ ചില നിരക്കങ്ങള്‍ അല്ലാതെ വേറെ ഒരു ശബ്ദവും കേള്‍ക്കുന്നില്ല. ഞാന്‍ കതക് മെല്ലെ തള്ളി നോക്കി. ഉള്ളിലേക്ക് നോക്കിയപ്പോള്‍ എന്റെ രക്തം ഉറഞ്ഞു പോകുന്ന ഒരു കാഴ്ച ആണ് കണ്ടത്.

ലക്ഷ്മിയുടെ വായ പൊത്തി പിടിച്ചു വിപിന്‍ നില്‍ക്കുന്നു. അവന്റെ മറ്റേ കൈയില്‍ കത്തി ഉണ്ട്. ലക്ഷ്മിയുടെ മുഖത്തും കൈയിലുമൊക്കെ ചോര ആണ്. ഞാന്‍ പടികെട്ട് ഇറങ്ങുമ്പോള്‍ തന്നെ പോലീസ് സ്റ്റേഷന്‍റെ നമ്പര്‍ എന്റെ ഫോണില്‍ ഡയല്‍ ചെയാന്‍ പാകത്തില്‍ വെച്ചിട്ടുണ്ടായിരുന്നു. ഞാന്‍ വേഗം പോലിസിനെ വിളിച്ചു. എനിക്ക് അറിയാവുന്ന കന്നഡ, തമിഴ്, ഹിന്ദി കൊണ്ട് എങ്ങനെയോ കാര്യം അവതരിപ്പിച്ചു. ഫോണ്‍ കട്ട് ചെയ്തതും ഞാന്‍ ഉള്ളിലേക്ക് ഓടി കയറി അവിടെ ഉണ്ടായിരുന്ന ഒരു ടീപോയ് എടുത്തു വിപിനെ അടിച്ചു. ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടി ആയത് കൊണ്ട് വിപിന്‍ അവിടെ വീണു. വീഴ്ചയില്‍ അവന്റെ കൈയില്ലേ കത്തി തെറിച്ചു പോയി. വീണ വിപിനു അവസരം കൊടുക്കുന്നതിനു മുന്‍പ് തന്നെ ഞാന്‍ അവന്റെ

💬 Comments

View all comments