0%

Chapter Title : അത്രമേൽ സ്നേഹിക്കയാൽ 1 [Asuran]

Author : asuran Read All Parts 1.1K

വോള്‍വോയില്‍ ഞാനും ലക്ഷ്മിയും കൂടി ലക്ഷ്മിയുടെ നാട്ടിലേക്ക് ബസ് കയറി. ബസ്സില്‍ ലക്ഷ്മി എന്റെ തോളില്‍ തല വെച്ചു ഉറങ്ങുന്നു. വാളയാര്‍ കഴിഞ്ഞു കേരളത്തില്‍ കയറിയപ്പോള്‍ ലക്ഷ്മി എഴുനേറ്റു. ഞങ്ങള്‍ കുറച്ചു നേരം സംസാരിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അവളുടെ സ്ഥലം എത്താറായി. ലക്ഷ്മി എന്നോടായി.

“അജു, ഞാന്‍ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് എന്ന്‍ എനിക്കറിയാം. എല്ലാത്തിനും സോറി. അഹങ്കാരം കൊണ്ട് എനിക്ക് കണ്ണ്‍ കാണുന്നിലായിരുന്നു. അജു ചെയ്തു തന്ന എല്ലാ സഹായത്തിനും നന്ദി.”

“അത് സാരമില്ല ഒരു ഫ്രണ്ട് എന്നാ നിലയില്‍ ഞാന്‍ എന്റെ കടമ മാത്രം ആണ് ചെയ്തത്.”

“അജു, എനിക്ക് ഇപ്പോള്‍ എന്റെ തെറ്റുകള്‍ മനസ്സിലാവുന്നു. എനിക്ക് എല്ലാം ശരിയാക്കാന്‍ ഒരു ചാന്‍സ് കൂടി തരുമോ?”

“മനസ്സിലായില്ല.”

“അജുവിനോട് ഞാന്‍ ചെയ്ത തെറ്റുകള്‍ ശരിയാക്കാന്‍ അജുവിന്‍റെ പെണ്ണ്‍ ആവാന്‍ എനിക്ക് ഒരു അവസരം കൂടി തരുമോ.”

“ബന്ധങ്ങള്‍ പൊട്ടി തകര്‍ന്നാല്‍ വിളക്കി ചേര്‍ക്കാന്‍ ബുദ്ധുമുട്ട് ആണ്. വിലക്കി ചേര്‍ത്താലും ചിലപ്പോള്‍ പഴയ ബലം കാണില്ല. ഞാന്‍ ഇപ്പോള്‍ എന്റെ കരിയര്‍ മാത്രം ആണ് നോക്കുന്നത്. ഇപ്പോള്‍ ഒരു പുതിയ ബന്ധത്തിന് താല്പര്യം ഇല്ല. നിനക്ക് എന്തു ആവശ്യത്തിനും ഒരു ഫ്രണ്ട് എന്ന നിലയില്‍ ഞാന്‍ ഉണ്ടാവും. അതില്‍ കൂടുതല്‍ ഒന്നും എക്സ്പെക്റ്റ്‌ ചെയരുത്. നിന്റെ നിസ്സഹായാവസ്ഥ ഞാന്‍ മുതലെടുത്തത് ഞാന്‍ ചെയ്ത തെറ്റ് ആണ് അതിനു നീ എന്നോട് ക്ഷമിക്കണം.”

“ഏയ്, ഒരിക്കലും അത് നിന്റെ തെറ്റ് അല്ല. എനിക്ക് അത് നടക്കണം എന്നുണ്ടായിരുന്നു. അത് കൊണ്ട് ആണ് നീ പിന്മാറിയിട്ടും ഞാന്‍ മുന്‍കൈ എടുത്ത് നിന്റെ

💬 Comments

View all comments