Chapter Title : അത്തം പത്തിന് പൊന്നോണം 6 [Sanjuguru]
എന്നിട്ട് എന്നെ നോക്കി ഒന്ന് മന്ദഹസിച്ചിട്ടു.
നളിനി : ആ കഥയെല്ലാം ഇവിടെയെല്ലാവർക്കും അറിയുന്നതാണ്.
ഞാൻ : അപ്പൊ ഒരു കാര്യം മനസിലായി, ചെറിയമ്മയുമായി അടുത്ത ബന്ധമുള്ള ആളാണ്. എല്ലാവർക്കും അറിയാമെങ്കിൽ എന്നോടും പറഞ്ഞുകൂടെ. ഞാൻ അന്യനൊന്നുമല്ലല്ലോ...
നളിനി : അതൊന്നുമല്ല. മറക്കാൻ ശ്രമിക്കുന്ന ഓർമ്മകൾ വീണ്ടും മനസിലേക്ക് കടന്നു വരുമ്പോൾ... എന്തോ പോലെ...
ഞാൻ : മറക്കാൻ ശ്രമിക്കുന്നതാണെങ്കിൽ ചെറിയമ്മ എന്നേ ഇത് നശിപ്പിച്ചിട്ടുണ്ടാകും. ഇതൊക്കെ ചെറിയമ്മക്ക് ഒരു സുഖമുള്ള ഓർമകളാണ്... എന്തായാലും എന്നോട് പറ...
ചെറിയമ്മ എഴുന്നേറ്റ് ആ മുറിയിലെ ജന്നലിന്റെ അടുത്തുപോയി നിന്നു ഞാനവിടെ കട്ടിലിൽ ഇരുന്നു.
നളിനി : ആ ഫോട്ടോയിൽ കണ്ടതാണ് ബാലചന്ദ്രൻ എന്ന ബാലു. എന്റെ ചെറുപ്പത്തിൽ, ചേച്ചിമാരുടെയെല്ലാം കല്യാണം കഴിഞ്ഞ സമയം, എനിക്ക് നമ്മുടെ അശ്വതിയുടെ പ്രായമുണ്ടാകും. അപ്പോഴാണ് ഞാൻ ബാലുവിനെ പരിചയപ്പെടുന്നത്. നാട്ടുകാരൻ കോളേജിൽ പോകുമ്പോൾ വഴിയിൽ കാത്തുനിൽക്കുന്ന ആളോട് എന്തോ ഒരിഷ്ടം തോന്നി തുടങ്ങി.
ഞാൻ : ഓഹ്... അപ്പൊ ലവ് സ്റ്റോറിയാണല്ലേ... എന്നിട്ട്...
നളിനി : ആ പ്രണയം അതികം നീണ്ടു നിന്നില്ല... ആദ്യം നിന്റച്ഛൻ അറിഞ്ഞു പിന്നെ വീട്ടിലറിഞ്ഞു. ബാലുവിന്റെ കുടുംബം നമ്മുടെ തറവാടിനോളം വരില്ലെന്ന് പറഞ്ഞ് പെണ്ണ് ചോദിച്ച ബാലുവിനെ അവർ തിരിച്ചയച്ചു. എന്റെ പഠിത്തം നിറുത്തി. പെട്ടന്ന് തന്നെ എന്നെ കല്യാണം കഴിച്ചയച്ചു.പതിയെ ഞാൻ എല്ലാം മറന്നു ആ ജീവിതത്തിലേക്ക് വന്നു. അങ്ങനെ എന്റെ മോൻ നീരജിനു 2 വയസുള്ളപ്പോളാണ് അദ്ദേഹം മരിക്കുന്നതു. എന്നെപോലെ നിന്റെ അച്ഛനേം അദ്ദേഹത്തിന്റെ മരണം തകർത്തു. ആ ദുഃഖം നിന്റെ അച്ഛനെ വല്ലാതെ
💬 Comments
View all comments