0%

Chapter Title : അത്തം പത്തിന് പൊന്നോണം [Sanjuguru]

Author : sanjuguru Read All Parts 7.3K

യിൽ നിന്നു ഇളയച്ഛനും ഫാമിലിയും നാളെ കഴിഞ്ഞു മറ്റന്നാൾ വരും.

അച്ഛൻ : അവർക്കു വരാനുള്ള കാര്യങ്ങൾ ഒക്കെ ഏർപ്പാടാക്കിയോ ?

ഞാൻ : ഉവ്വച്ച, രണ്ടുപേർക്കും ഏകദേശം ഒരേ സമയത്താണ് ഫ്ലൈറ്റ് എത്തിച്ചേരുന്നത്.  ഒരു വലിയ വണ്ടി തന്നെ ഏർപ്പാടാക്കിയിട്ടുണ്ട്.

അച്ഛൻ : മുറികളോ ?

ഞാൻ : ഇന്ന് കുട്ടിമാളു,  മുകളിൽ എല്ലാം നന്നായി വൃത്തിയാക്കിയിട്ടുണ്ട്.  നാളെ ഇളയച്ഛന്റെ വീടും ഒന്ന് വൃത്തിയാക്കിക്കാം.  അവരില്ലാത്തതുകൊണ്ടു വീടിനു നേരെ നമ്മുക്ക് ശ്രദ്ധ കുറവ് ഉണ്ടെന്നു തോന്നേണ്ട.

അച്ഛൻ : അതു ശെരിയാ.  വേറെ ആരുടേം വിവരം ഒന്നും ഇല്ലേ ?

ഞാൻ : ദേവകി ചെറിയമ്മ,  ഇന്ന് രാത്രി അവിടുന്ന് കയറും.  നാളെ രാവിലെ ഒറ്റപാലത്ത് ട്രൈനിറങ്ങുമെന്നാണ് പറഞ്ഞത്.  പുലർച്ചെ വിളിക്കാൻ പോകാൻ രമേശിന്റെ വണ്ടിയേൽപ്പിച്ചിട്ടുണ്ട്.  ബാക്കിയുള്ളവരുടെ കാര്യം നാളെ വിളിച്ചനേഷിക്കാം.

അച്ഛൻ: ഹ്മ്മ്. അതു മറക്കണ്ട. വരുന്നവർക്ക് ഒരു കുറവും ഉണ്ടാകരുത്. അതാ കൂടെ കൂടെ  ഇങ്ങനെ  പറയുന്നത്.

ഞാൻ ചെറിയമ്മയെ നോക്കി എന്നെ നോക്കുന്നില്ല. പിന്നെയും ഞങ്ങൾ എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു.  മണി എട്ടര ആയപ്പോൾ.

അച്ഛൻ : സുധാ,  അത്താഴം എടുത്തോളു.  അത്താഴം കഴിച്ച് കിടക്കാം നാളെ നേരത്തെ എഴുനേൽക്കേണ്ടത് അല്ലെ.

അമ്മയും ചെറിയമ്മയും അശ്വതിയും കൂടി  അടുക്കളയിലേക്ക് പോയി.  അച്ഛൻ നയനമോൾടെ കൂടെ ഓരോന്ന് പറഞ്ഞ് കുട്ടിക്കളി കളിച്ചുകൊണ്ടിരിക്കുന്നു.  അച്ഛന് കുട്ടികൾ എന്നാൽ ജീവനാണ്.  എല്ലാ കുട്ടികളും കൂടിയാൽ പിന്നെ അച്ഛനും അവരിൽ ഒരാളാകും. ഇവിടുന്നു പിരിയുമ്പോൾ എല്ലാവരും സന്തോഷത്തിൽ പിരിയണം ആർക്കും ഒരു മുഷിപ്പുണ്ടാകരുത്.  എന്നാലേ എല്ലാവരും അടുത്ത വർഷവും

💬 Comments

View all comments