Chapter Title : അത്തം പത്തിന് പൊന്നോണം [Sanjuguru]
ഞാൻ മാലതിയെ മുന്നിൽ പറഞ്ഞുവിട്ടു. മാലതി ഉള്ളിൽ കയറി എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരുന്നു. വൈകാതെ ഞാനും കേറിചെന്നു. അവരുടെ കൂടെ വർത്തമാനത്തിൽ കൂടി. പല വിഷയങ്ങൾ ഞങ്ങൾ സംസാരിച്ചു. ബാംഗ്ലൂർ വിശേഷങ്ങൾ, കുട്ടികളുടെ പഠിപ്പു, അവസാനം എന്റെ കല്യാണക്കാര്യം വരെ സംസാരിച്ചു. കുറെ കഴിഞ്ഞപ്പോൾ മാലതി പോയി. ഞാനും ദേവകിയുമായി. ഞങ്ങൾ പുതിയ കമ്പനിയെയും അവിടുത്തെ ജോലി സാധ്യതകളും ഒക്കെ കുറിച്ച് സംസാരിച്ചു. ഒരു കാര്യം എനിക്ക് മനസിലായി മാലതിയെ പോലെ ഒരു പൊട്ടിപെണ്ണല്ല ദേവകി. അവളെ ബാംഗ്ലൂർ ജീവിതം വളരെ നന്നായി തന്നെ മാറ്റിയെടുത്തിട്ടുണ്ട്. കൂടാതെ ഹസ്ബൻഡ് സ്ട്രോങ്ങ് ആയി കട്ടക്ക് കൂടെയുണ്ട്. ഇവളോട് കളിക്കുമ്പോൾ സൂക്ഷിക്കണം എന്ന് മനസ് പറഞ്ഞ്. ഞാൻ ചെറിയമ്മയോടു ഇനി ഉറങ്ങിക്കോ എന്ന് പറഞ്ഞ് എന്റെ റൂമിലേക്ക് മെല്ലെ വലിഞ്ഞു.
ഞാൻ മുറിയിൽ പോയി വെറുതെ കിടന്നു. ദേവകി ചെറിയമ്മയെ വളക്കാൻ വീണ്ടും എന്തൊക്കെയോ ആലോചിച്ചു കൂട്ടി. പെട്ടന്ന് ദേവകി എന്റെ മുറിയിലേക്ക് കടന്ന് വന്നു. കയ്യിൽ ഒന്ന് രണ്ടു പൊതികൾ ഉണ്ടായിരുന്നു.
ദേവകി : ഇതു ഞാൻ നിനക്ക് കൊണ്ടുവന്നതാ. ഓണക്കോടി. പിന്നെ ഇതു സോമേട്ടൻ നിന്റെ കയ്യിൽ ഏൽപ്പിക്കാൻ പറഞ്ഞു.
ഞാൻ പൊതി തുറന്ന് നോക്കിയപ്പോൾ ഒരു ജാക്ക് ഡാനിയേൽ ന്റെ കുപ്പി. ഓണാഘോഷത്തിന് ചെറിയച്ഛമാരും എല്ലാവരും കൂടുമല്ലോ അവർക്കുള്ളതാ.
ഞാൻ : ഓഹ് ജാക്ക് ഡാനിയേൽ ആണല്ലോ. ഇതു അവരുടെ കലാപരിപാടിക്കുള്ളതാ. ചെറിയച്ഛൻ എങ്ങനെ അവിടെ ?
ദേവകി : വലിയ കുഴപ്പം ഒന്നുമില്ല. IT ഫീൽഡ് ആയതുകൊണ്ട് ഇടക്കൊക്കെ സക്സ്സസ് പാർട്ടി ഉണ്ടാവും. അപ്പോഴൊക്കെ കഴിക്കും.
💬 Comments
View all comments