0%

Chapter Title : അത്തം പത്തിന് പൊന്നോണം [Sanjuguru]

Author : sanjuguru Read All Parts 7.5K

ചെറിയമ്മ നാളെകഴിഞ്ഞു കയറുമെന്നാണ് വിവരം നൽകിയിട്ടുള്ളത്.  നളിനി ചെറിയമ്മേടെ വിവരം ഒന്നുമില്ല. ഭർത്താവിന്റെ ലീവിന് അനുസരിച്ചിരിക്കും കാര്യങ്ങൾ. അങ്ങനെ ആ വൈകുന്നേരത്തിൽ ചായ കുടിച്ച് ഞാൻ ഒന്ന് പറമ്പിലേക്കിറങ്ങി.  എന്നോടൊപ്പം വാലുപോലെ മാലതി ചെറിയമ്മയും വന്നു.  ഞങ്ങൾ പറമ്പിൽ എല്ലാം നടന്നു പിന്നെ നേരെ കുളക്കടവിലേക്കു പോയി.  അവിടെ കുളപ്പടിയിൽ ഇരുന്നുകൊണ്ട് പിന്നെയും എന്തൊക്കെയോ സംസാരിച്ചു.  അതിനിടയിൽ ഞാൻ ദേവകി ചെറിയമ്മയുടെ കാര്യങ്ങൾ മുഴുവൻ ഞാൻ മാലതിയോടു പറഞ്ഞു.  അവളോട്‌ ഈ കാര്യങ്ങൾ ആരോടും പറയരുതെന്ന് പറഞ്ഞ് സത്യം ചെയ്യിപ്പിച്ചു.  ഞാൻ എല്ലാം അവളോട്‌ തുറന്ന് പറഞ്ഞതിൽ അവൾക്ക് സന്തോഷവും എന്നോടുള്ള ഇഷ്ടം കൂടുകയും ചെയ്തു.  എന്നാൽ ഇളയമ്മയും ദേവകിയും തമ്മിലുള്ള ബന്ധം ഞാൻ അവളിൽ നിന്ന് മറച്ചുവെച്ചു.

ഞങ്ങൾ അവിടെയിരുന്നു സംസാരിക്കുന്നതിനിടയിൽ കുട്ടിമാളു വന്നു കുളിക്കാൻ.  ഇന്ന് ഞാൻ അവളെ കണ്ടതേയില്ല.  അവളെ കുളിക്കാൻ വിട്ടു ഞങ്ങൾ അവിടെ നിന്ന് വീട്ടിലേക്ക് നടന്നു. നേരം സന്ധ്യയായിരിക്കുന്നു.  വീട്ടിൽ കയറിയതും അനിത  അവിടെ എല്ലാവർക്കും ഗൾഫിൽ നിന്ന് കൊടുന്ന സാധനങ്ങൾ പങ്കു വെക്കുകയായിരുന്നു. എനിക്കും കിട്ടി ഓണക്കോടിയും പിന്നെ വേറെ ഒരു കനമുള്ള പൊതിയും.  ഞാൻ മുറിയിൽ പോയി തുറന്ന് നോക്കിയതും ഒരു കുപ്പിയാണ് അളിയന്റെ വക.  ഞാൻ അതെടുത്തു അലമാരയിൽ വെച്ചു. ഇപ്പൊ രണ്ടു കുപ്പിയായി.

അത്താഴത്തിനു ഇളയച്ഛനും കുടുംബവും വന്നു. അവരും കുറെ പൊതികളുമായാണ് വന്നത്. എല്ലാവർക്കും പൊതികൾ കൊടുത്ത കൂട്ടത്തിൽ എനിക്കും കിട്ടി.  ഞാനും മിഥുനും പഴയ കഥകളും കുറെ കാര്യങ്ങളും ഒക്കെ സംസാരിച്ചു. എനിക്ക് പക്ഷെ ഒന്നിലും ശ്രദ്ധ കൊടുക്കാൻ പറ്റിയില്ല. 

💬 Comments

View all comments