Chapter Title : അതുല്യ [Athulya]
ശ്യാം: ഓ, അത് പിന്നെ എനിക്ക് അറിയാൻ മേലെ.
അവൻ എല്ലാരേയും കണ്ട് സലാം വെച്ചു.
അപ്പോൾ ക്ലാസ്സിലെ ബോയ്സ് എല്ലാരും അവനോട് ക്യാമറ കൊണ്ടുവന്നിട്ടുണ്ടോ എന്ന് ചോദിച്ചു. അവൻ ഉണ്ടെന്ന് പറഞ്ഞു.
ശ്യാം നല്ല ഒരു ഫോട്ടോഗ്രാഫർ ആണ്. അവൻ ഫോട്ടോഗ്രാഫി പഠിക്കാനും സ്റ്റിൽ ഫോട്ടോഗ്രാഫി ഷൂട്ടിനും പോകുന്നവൻ ആണ്.
അവൻ ക്യാമറ എടുത്ത് എല്ലാവരുടെയും സിംഗിൾ ഫോട്ടോയും ഗ്രൂപ്പ് ഫോട്ടോയും എടുത്തു.
അപ്പോഴേക്കും ക്ലാസ്സിൽ ടീച്ചർ വന്നു. ലാബ് ചെയ്യുന്നവർ ലാബിലേക്ക് പൊക്കോളാൻ പറഞ്ഞ് ലാബിന്റെ താക്കോൽ ക്ലാസ്സിൽ ഒരാളുടെ കൈയ്യിൽ ഏൽപ്പിച്ചു.
എല്ലാവരും പോയി. ഞാനും ശ്യാമും പിന്നെ 2 കൂട്ടുകാരികളും ക്ലാസ്സിൽ ഇരുന്നു.
അവൻ ഞങ്ങളുടെ ഫോട്ടോ എടുത്തത് നോക്കിക്കൊണ്ട് ഇരിക്കുവായിരുന്നു. ഞാനും അത് കാണാൻ അവന്റെ കൂടെ പോയി ഇരുന്നു. എന്നിട്ട് എന്റെ ഫോട്ടോ കാണിക്കാൻ പറഞ്ഞു.
അവൻ കാണിച്ചു തന്നു. എന്നിട്ട് അവൻ പറഞ്ഞു
ശ്യാം: എടി, നിന്നെ കാണാൻ നല്ല രസം ആണല്ലോ.
ഞാൻ: താങ്ക് യു താങ്ക് യു.
ശ്യാം: നീ നല്ല ഒരു മോഡൽ ആണ്, നിനക്ക് മോഡലിംഗ് വല്ലോം നോക്കികൂടെ?
ഞാൻ: ഹാ സമയം കിട്ടട്ടെ, ഒന്ന് ട്രൈ ചെയ്തു നോക്കാം.
ശ്യാം: ഹാ, എന്നാൽ ഇപ്പൊ തന്നെ നോക്കാം. ഞാൻ നിന്റെ ഫോട്ടോ എടുക്കാം.
ഞാൻ: ഇപ്പൊ തന്നെ വേണോ? ടീച്ചർ എങ്ങാനും വന്നാൽ?!
ശ്യാം: പുള്ളിക്കാരി ഇപ്പോളൊന്നും വരില്ല. സമയം 10 അയതെ ഉള്ളൂ. ഇനി ഉച്ചക്ക് 1 മണിക്ക് കഴിക്കാൻ നേരം നോക്കിയാൽ മതി.
ഞാൻ: എന്നാൽ വാ,
💬 Comments
View all comments