Chapter Title : അടിമയുടെ ഉടമ 5 [കിച്ചു✍️]
വെള്ളം കൊണ്ട് അവന്റെ മുഖം നന്നേ നനച്ചു. ശ്രീഹരിക്കു വീണ്ടും ബോധം വന്നു ഇത്തവണ അവന്റെ ബുദ്ധിക്കു കൂടുതൽ തെളിമയുണ്ടായിരുന്നു…
മരിക്കാറായ തൻറെ ശത്രുവിന് വെള്ളം കൊടുക്കുന്ന ഒരു ദേവസ്ത്രീയായി അവൻ തേതിയേ വെറുതെ സങ്കൽപ്പിച്ചു. കുറ്റബോധത്തിൽ അവന്റെ ആത്മാഭിമാനം വീണ്ടും മരിച്ചു, വളരെ പണിപ്പെട്ടു തളർന്നു വാടിയ ശബ്ദത്തിൽ അവൻ അവളോട് സംസാരിച്ചു…
“അവിടെ കിടക്കുന്ന ആ വലിയ പാറ കുട്ടിക്ക് പൊക്കാൻ കഴിയില്ലേ..?”
തേതി തിരിഞ്ഞു നോക്കി സാമാന്യം വലുപ്പമുണ്ടെങ്കിലും അവൾക്കു എടുക്കാൻ കഴിയും. അവൾ അവനെ നോക്കി കഴിയും എന്ന അർത്ഥത്തിൽ തലയാട്ടി...
പിന്നിലേക്ക് മറിയുന്ന കണ്ണുകൾ തേതിയുടെ കണ്ണുകളിൽ പണിപ്പെട്ടു ഉറപ്പിച്ചു ശ്രീഹരി വീണ്ടും പറഞ്ഞു…
“അതെടുത്തു കൊണ്ട് വന്നു എന്റെ തലയുടെ മേലെ ഇട്ടോളൂ… എല്ലാം പെട്ടന്ന് തീരും. ആരും ഒന്നും അറിയില്ല, എന്നിട്ടു നീ വെക്കം പൊക്കോളൂ…”
തേതി ഞെട്ടിപ്പോയി ഒരു നിമിഷം അവനെ തറപ്പിച്ചു നോക്കി നിന്ന അവൾ പറഞ്ഞു.
“നിക്കാരേം കൊല്ലേണ്ട അതൊക്കെ നിന്നെ പോലത്തെ ജന്തുക്കളാ ചെയ്ക... അങ്ങനെ കൊല്ലാനാരുന്നേൽ, അന്നാ പുഴയിൽ നിന്നെ രക്ഷിക്കണ്ടായിരുന്നു...”
ശ്രീഹരി വീണ്ടും കണ്ണുകൾ അടച്ചു അത് പക്ഷെ ബോധം കേട്ടതായിരുന്നില്ല അവൻ ഒന്ന് ദീർഘമായി ശ്വാസം എടുത്തു വീണ്ടും അവളെ കണ്ണ് തുറന്നു നോക്കി പറഞ്ഞു.
“ശരിക്കും ആരാ പെണ്ണേ നീയ്..? എങ്ങനെ നീ ഈ കാട്ടിൽ വന്നു..? കഞ്ചാവിന്റെ ലഹരിയിൽ മനസ്സറിയാതെ ആണെങ്കിലും മാനം പിച്ചിച്ചീന്തിയ ക്രൂരനല്ലേ ഞാൻ... എന്നിട്ടും കാല പാമ്പു കൊത്തിയ എനിക്ക് ഒരിറ്റു വെള്ളം തരാൻ നിനക്ക് എങ്ങനെ കഴിയുന്നു..? ഇനി
💬 Comments
View all comments