0%

Chapter Title : അടിയാൻമാർ വാഴുന്നിടം [സ്പൾബർ]

Author : Spulber Read All Parts 31.1K

അയാളുടെ ഹൃദയവും ആന്തരികാവയവങ്ങളും പുറത്ത് ചാടി.. വാരിയെല്ലുകൾ പൊട്ടിത്തകർന്നു.. ഇനി ഒടിയാനായി ഒരെല്ലും,ചതയാനായി ഒരൽപം ഇറച്ചിയും കാര്യസ്ഥന്റെ ദേഹത്ത് ബാക്കിയില്ലെന്ന് ഉറപ്പിച്ചിട്ടാണ് കുമാരൻ പരാക്രമം നിർത്തിയത്.അപ്പോഴേക്കും ശേഖരക്കൈമൾ ഒരു മാംസ പിണ്ഡമായി മാറിയിരുന്നു..

ചൂട്ടുമായി കൂടി നിന്നവർ നടുങ്ങിപ്പോയിരുന്നു..ആ കിടക്കുന്നത് ആരായാലും അയാൾ ചത്തെന്ന് അവർക്ക് മനസിലായി.. അവരെ നോക്കി കുമാരൻ ഉച്ചത്തിലൊന്നലറി.. അവന്റെ മുഴുവൻ സന്തോഷവും ആ അലർച്ചയിലുണ്ടായിരുന്നു.. പിന്നെ അവൻ പാടത്ത് നിന്ന് വരമ്പിലേക്ക് കയറി പതിയെ ഇരുട്ടിലൂടെ നടന്ന് പോയി..

✍️…കാര്യസ്ഥന്റെ മരണവാർത്തയറിഞ്ഞ് തമ്പ്രാക്കൾ ഞെട്ടുകയും, അടിയാന്മാർ സന്തോഷിക്കുകയും ചെയ്തു..ആ സംഭവത്തിന് ദൃക്സാക്ഷികളായ അടിയാന്മാരെ നിരത്തി നിർത്തി തമ്പ്രാക്കൾ ക്രൂരമായി മർദ്ദിച്ചു.. പന്നിയുടെ ആക്രമണത്തിൽ നിന്നും കാര്യസ്ഥനെ അവർ രക്ഷിച്ചില്ല എന്നതായിരുന്നു അവർ ചെയ്ത തെറ്റ്..

“ നന്ദിയില്ലാത്ത നായ്ക്കളേ… കാര്യസ്ഥനെ പന്നി കുത്തുന്നതും നോക്കി നിന്നല്ലേ… ?.. നീയൊക്കെ നാല് ദിവസം പട്ടിണി കിടക്ക്… അപ്പഴേ നീയൊക്കെ പഠിക്കൂ… “..

വല്യമ്പ്രാൻ അലറിക്കൊണ്ട് അവരെ തല്ലിച്ചതച്ചു.. കുട്ടിരാമനും കുമാരനും അത് കണ്ട് നിൽക്കുകയാണ്.. അവർക്കത് കണ്ട് വല്യാമ്പ്രനെ ചെന്ന് കൊല്ലാൻ തോന്നുന്നുണ്ട്.. രാത്രി ഒരു മനുഷ്യന്റെ കരച്ചിൽ കേട്ട് ചെന്ന് നോക്കി എന്നൊരു തെറ്റേ ആ പാവങ്ങൾ ചെയ്തിട്ടുള്ളൂ.. അതിനാണ് ഈ തല്ല് മുഴുവൻ കൊള്ളുന്നത്..

നീ തല്ലിക്കോടാ തമ്പ്രാ.. ഇനി

നിനക്കധികം ആയുസില്ല, എന്ന് കുമാരൻ മനസിൽ പറഞ്ഞു..

✍️… ആ വിജയവും അവർ ആശാന്റെ കുടിയിൽ വെച്ചാഘോഷിച്ചു.. കാര്യസ്ഥനെ തീർക്കാനായത് ഏറ്റവും വലിയ വിജയമായിട്ടാണ് അവർ കണ്ടത്.. അത് കുറച്ച് പേർ കണ്ടു എന്നതും ഉപകാരമായി..അല്ലേൽ ചിലപ്പോൾ പന്നി

💬 Comments

View all comments