0%

Chapter Title : അടിയാൻമാർ വാഴുന്നിടം [സ്പൾബർ]

Author : Spulber Read All Parts 31.3K

മാംസം അടർന്ന് പോരുന്ന ചാട്ടയാണത്..കുട്ടിരാമനും കുമാരനും ഒഴിച്ച് ബാക്കിയുള്ളവർക്കാർക്കും അറിയില്ല തങ്ങളെയെന്തിനാണ് നിരത്തി നിർത്തിയതെന്ന്..

വല്യമ്പ്രാൻ വരിയുടെ ആദ്യം നിൽക്കുന്ന അടിയാന്റെ മുന്നിൽ വന്ന് നിന്നു..

“സത്യം പറ… നീയാണോ അത് ചെയ്തത്… ?”..

കാര്യമറിയാതെ അവൻ പേടിയോടെ നിന്നു.. സീൽക്കാര ശബ്ദത്തോടെ ചാട്ടയൊന്ന് പുളഞ്ഞു.. അവൻ ഉറക്കെ കരഞ്ഞു.. ചാട്ട അവന്റെ പുറം പൊളിച്ചിരുന്നു.. മീൻ വരഞ്ഞത് പോലെ അവന്റെ പുറത്തൊരു വരയുണ്ടായി.. ചാട്ടയിൽ നിന്നും ചോര നിലത്തേക്കിറ്റി..

“ പറ… കോലോത്തെ തമ്പ്രാട്ടിയെ നീ തൊട്ടോ… ?”..

രണ്ടാമത് നിൽക്കുന്നവനോട് തമ്പ്രാൻ ചോദിച്ചു.. അവനും പേടിച്ച് വിറച്ചതല്ലാതെ മിണ്ടിയില്ല..ചാട്ട ഉയർന്ന് താഴ്ന്നു.. അവന്റെയും പുറം പൊളിഞ്ഞു..അവന്റെ കരച്ചിൽ കേട്ട് അടുത്ത് നിൽക്കുന്ന കുമാരൻ അരയിലൊന്ന് തപ്പി.. അവൻ മുറ്റത്ത് നിൽക്കുന്ന തമ്പ്രാക്കളുടെ എണ്ണം നോക്കി..ആകെ പന്ത്രണ്ട് പേർ.. അതിൽ തന്നെ രണ്ടെണ്ണം ചെറുതും..

“ പറയെടാ നായേ… നീയാണോ അത് ചെയ്തത്… ?”..

തമ്പ്രാന്റെ കയ്യിലെ ചാട്ട ഉയർന്നു..അയാൾ കുമാരനെ നോക്കി ചാട്ട ആഞ്ഞ് വീശി..എന്താണ് സംഭവിച്ചതെന്ന് തമ്പ്രാന് മനസിലായില്ല.. ചാട്ട ശൂന്യതയിൽ നിൽക്കുകയാണ്.. ഒരടിയാൻ തന്റെ കയ്യിൽ കേറി പിടിച്ചെന്ന് മനസിലായതും അയാൾ കോപം കൊണ്ട് ജ്വലിച്ചു..

“തമ്പ്രാന്റെ കയ്യിൽ പിടിക്കുന്നോടാ നായേ… ?..ബലമാരാ…തല്ലിക്കൊല്ല് ഈ പേ പിടിച്ച നായയെ…”..

വല്യമ്പ്രാൻ അലറി..ബലരാമൻ ഒരു വടിയുമായി മുന്നോട്ട് വന്നു..പക്ഷേ തമ്പ്രാന്റെ ഉറക്കെയുള്ള അലർച്ച കേട്ട് അവനൊന്ന് നിന്നു..വയറിനുള്ളിൽ ഒരു തണുപ്പാണ് തമ്പ്രാന് ആദ്യം അനുഭവപ്പെട്ടത്.. കുമാരൻ അരയിൽ തിരുകിയ കഠാരയെടുത്ത് അയാളുടെ വാരിയെല്ലുകൾക്കിടയിലൂടെ ഉള്ളിലേക്ക് കയറ്റിയിരുന്നു..

കഠാര ഊരിയെടുത്ത കുമാരൻ ഒന്നുകൂടി കുത്തി..

💬 Comments

View all comments