Chapter Title : അടിയോഴുക്ക് 1 [ഗീത രാജീവ്]
ഒക്കെ നിങ്ങളെ ഇങ്ങനെയുള്ള ചിന്തകളിൽ എതിക്കുന്നത് ആണ് അതുകൊണ്ട് മോൻ ഇങ്ങനൊക്കെ ചിന്തിക്കാതെ സന്ദോഷം അയി ഇരിക്കാൻ നോക്ക് "
അപ്പോഴേക്കും അഭി അങ്ങോട്ടേക്ക് കേറി വന്നു
"എടാ അമീർ നീ എന്താ ഇവിടെ ചെയ്യുന്നേ വേഗം വാ നിന്റെ ടെൺ ആയി വന്ന് കളിക്ക് "
അങ്ങനെ അവർ രണ്ടും വീണ്ടും ഹാളിലേക്ക് പോയി.
അവനോട് ഇത്രെയും പറഞ്ഞപ്പോൾ എന്റെ മനസ്സിൽ എന്തോ വലിയ ഭാരം ഇറക്കി വെച്ചത് പോലെ തോന്നി.എന്നാൽ പിന്നീട് അമീർ വീട്ടിലേക്ക് വരാതെ അയി അഭിയോടും കൂട്ടുകാരോടും ചോദിച്ചപ്പോൾ അവൻ എന്തോ തിരക്കിൽ ആണ് അതുകൊണ്ടാണെന്ന് പറഞ്ഞ്.അവർ അങ്ങനെ പറഞ്ഞെങ്കിലും ഞാൻ അവനോട് സംസാരിച്ചതാണ് കാര്യം എന്ന്
എനിക്ക് തോന്നി എങ്കിലും അവന്റെ ഉമ്മയോട് അവനെ പറ്റി തിരക്കാൻ എനിക്ക് തോന്നിയില്ല.അങ്ങനെ ദിവസങ്ങൾ കടന്നു പോയി ഞാൻ ആണെങ്കിൽ അമീറിനെ കാണാതെ ആകെ വിഷമിച്ചു കാരണം ഞാൻ അവരുടെ കൂട്ടുകെട്ട് നശിപ്പിച്ചു എന്നൊക്കെ ഉള്ള ചിന്തകൾ എന്നെ വല്ലാതെ അലട്ടി.
അങ്ങനെ ഇരിക്കെ ഒരു ദിവസം മാർകറ്റിൽ പോയി തിരിച്ച് വരുന്ന വഴി ഞാൻ അമീറിനെ കണ്ടു."അമീർ നീ എന്താ ഇപ്പൊ വീട്ടിലേക്ക് വരാത്തത് അഭി പറഞ്ഞല്ലോ നീ ആരുമായും അധികം മിണ്ടാറില്ലെന്ന് എന്താ നിനക്ക് പറ്റിയത് "
ഞാൻ ഇത്രെയും ചോദിച്ചപ്പോഴേക്കും അവന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു എനിക്ക് ആകെ വിഷമം അയി
"അമീർ നീ വീട്ടിൽ വരണം നീ വരാഞ്ഞപ്പോൾ ആന്റി എന്തോരം വിഷമിച്ചെന്നോ ആന്റി അന്ന് പറഞ്ഞതൊക്കെ മോൻ മറന്നേക്കൂ വെറുതെ ഒന്നും ആലോചിച്ചു വിഷമിക്കണ്ട
💬 Comments
View all comments