Chapter Title : അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു]
നന്നേ നേരം വൈകിയെന്ന് മനസ്സിലായത്.നേരെ അടുക്കളയിലേക്ക് ചെന്നതും ദിവ്യ അവിടെ രാവിലത്തേക്കുള്ള കറികൾ ഉണ്ടാക്കുന്നതാണ് കണ്ടത്..
"സോറി ചേച്ചി എണീക്കാൻ ഇത്തിരി വൈകിപോയി."
"ആ കൊഴപ്പല്യടാ നിന്റെ കാണാതായപ്പോൾ ഞാൻ വന്നു നോക്ക്യായിരുന്നു നീ ആണെങ്കിൽ നല്ല ഉറക്കം.രണ്ട് മൂന്ന് ദിവസായിട്ട് നല്ല പണിയല്ലേ നിനക്ക്. ഉറങ്ങട്ടേന്ന് വച്ചു"
"ഹാ..... തുഫ്ഫ്ഫ്..... ഹാ..... തുഫ്ഫ്ഫ് "
"എന്താടാ...?"
"അറിയില്ല ചേച്ചി നല്ല തുമ്മല് ഉണ്ട്. പിന്നെ ചെറുതായി ജലദോഷവും.ഇന്നലെ രാത്രീല് തുടങ്ങിയതാ..."
"കുളത്തില് ചാടിയപ്പോൾ തലേൽ വെള്ളം ഇരുന്നിട്ടാവും.നീയപ്പോൾ തോർത്തിയില്ലേ"
"ആ തിരക്കിനിടയിൽ. ശ്രെദ്ധിച്ചില്ല ചേച്ചി.തല തോർത്തിയത് തന്നെകുറേ കഴിഞ്ഞിട്ടാ "
"ആ അതാ ഞാനൊന്ന് നോക്കട്ടെ "
ദിവ്യ അവന്റെ അടുത്തേക്ക് വന്ന് നെറ്റിയിലും കഴുത്തിലും തൊട്ടു നോക്കി.പെട്ടന്ന് അവന്റെ ഉള്ളിൽ ഒരു പ്രകമ്പനം കൊണ്ടു. അതിന്റെ കാരണം ഒരിക്കലും കാമം ആയിരുന്നില്ല മറിച്ച് അവന്റെ അമ്മയിൽ നിന്ന് പണ്ട് കിട്ടിരുന്ന വാത്സല്യത്തിന്റെ ഓർമ്മകളായിരുന്നു.
"പോയി കിടന്നോ ജയാ "
ദിവ്യയുടെ വാക്കുകൾ കേട്ടതും കണ്ണിൽ നിന്ന് വന്ന കണ്ണുനീർ തുള്ളികൾ ദിവ്യയിൽ നിന്ന് ഒളിപ്പിച്ച് അവൻ തിരിഞ്ഞ് റൂമിലോട്ട് പോയി കിടക്കയിൽ കിടന്നു.കുറച്ചു കഴിഞ്ഞപ്പോൾ ദിവ്യയുടെ വിളി കേട്ട് അവൻ ഹാളിലോട്ട് ചെന്നു നോക്കിയപ്പോൾ ചൂട് വെള്ളം നിറച്ച പാത്രം ടേബിളിൽ വച്ച് കൈയിൽ കരുതിയ ഒരു പുതപ്പും ദിവ്യ അവന് കൊടുത്ത് അവനോട് ആവി പിടിക്കാൻ ആവശ്യപ്പെട്ടു. ആവി പിടിച്ചു കഴിഞ്ഞപ്പോൾ അവന് ചുക്കാപ്പിയും കൊടുത്തു.പണ്ട് സ്കൂൾ ഹോസ്റ്റലിൽ പനി വരുബോൾ ആരും നോക്കാനില്ലാതെ മരുന്ന് കഴിച്ച് മൂടി പുതച്ച് വേദനയും സഹിച്ചു കിടക്കാറുണ്ട്.പക്ഷെ സമ്മർ വെക്കേഷന് അമ്മ വരുമ്പോൾ ഒപ്പം നിൽക്കുമ്പോൾ പനി പിടിക്കുന്നത് സന്തോഷമായിരുന്നു.തന്റെ അടുത്തുനിന്ന് മാറാതെ ഉറക്കം ഉള്ളച്ച് അമ്മ തനിക്ക് ഒപ്പം ഇരിക്കുമായിരുന്നു അമ്മയുടെ വാത്സല്യം ആവോളം ആസ്വദിച്ചിരുന്നത് അപ്പോഴായിരുന്നു.അവനെ സ്നേഹിച്ച ഒരേ ഒരു ജന്മം അവന്റ അമ്മമാത്രമായിരുന്നു.ആ നിൽപ്പിൽ ജയ്പാൽ നെഞ്ചുരുകി തന്റെ അമ്മയുടെ ഓർമ്മകൾ അവന്റെ മനസ്സിനെ വേദനിപ്പിച്ചു കൊണ്ടിരുന്നു.അമ്മ ഇപ്പോഴും ഉണ്ടെങ്കില്ലെന്ന് മനസ്സിൽ കൊതിച്ചു.ദിവ്യ അടുത്ത് നിന്ന് ശുശ്രുഷിച്ച് അവന്റെ പനി മാറി. ആ
💬 Comments
View all comments