Chapter Title : അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു]
അവൻ അത്രയും ഇഷ്ടപെട്ടിരുന്നു. ആലോചന മതിയാക്കി അവൻ അത് കഴിച്ചു തുടങ്ങി.കഴിച്ചു കഴിഞ്ഞ് അടുത്തുള്ള വാഷ്ബേസിനിൽ പോയി വായ കഴുകി അയാൾക്ക് പൈസ കൊടുത്ത്.
"ചേട്ടാ..... ഇവിടെ രമേശ് എന്ന് പറയുന്ന ആളുടെ വീട് എവിടെയാണെന്ന് അറിയുമോ..?"
"രമേശ്.....?"
"അവരുടെ ഭാര്യ അടുത്തുള്ള സ്കൂളിലെ ടീച്ചർ ആണെന്നാ പറഞ്ഞേ.."
"ആ.. ഇപ്പൊ മനസ്സിലായി അവര് ഇവിടത്തകാരല്ല മോനെ അതു കൊണ്ടാ മനസ്സിലാവാതിരുന്നേ ഇപ്പോ മനസ്സിലായി. മോൻ ആ വഴി കണ്ടില്ലേ ആ വഴി നേരെ പോയാൽ രണ്ടാമത്തെ വളവില് റൈറ്റ് സൈഡിലെ ഒന്നാമത്തെ വീട് "
"ശരി ചേട്ടാ..."
"ആ... ശരി"
ജയ്പാൽ ആ വഴിയിലൂടെ നടന്നു. രണ്ട് വളവും കഴിഞ്ഞു റൈറ്റ് സൈഡിലെ ആദ്യത്തെ വീട് നോക്കിയപ്പോൾ അലമാരയും കസേരകളും ടേബിളും ടിവിയും കിടക്കയും പിന്നെ പല വീട്ടു സാധനങ്ങളും പുറത്തു വച്ചിരിക്കുന്നു. അവൻ തുറന്നിട്ട ഗേറ്റിലൂടെ അകത്തു കയറി നടന്ന് വാതിക്കൽ എത്തിയപ്പോൾ വീടിന്റെ അകത്ത് എന്തൊക്കെയോ വലിക്കുന്നതിന്റെ ശബ്ദം കേട്ടുകൊണ്ട് അവൻ കാളിങ് ബെൽ അടിച്ചു.
"ഏട്ടാ..... എനിക്ക് വേദന എടുക്കുന്നു.ഇത്രയും സാധനം പുറത്തിട്ടപ്പോ തന്നെ എനിക്ക് വയ്യാതായി."
"എന്ത് ചെയ്യാനാ..ഇതും കൂടി അല്ലേ ഉള്ളു നീ പിടിക്ക്."
"ഏട്ടാ... നിങ്ങള് പറഞ്ഞ ആ ബീഹാറി പയ്യൻ എവിടെ "
"അവൻ പുറപ്പെട്ടുണ്ടെന്നാ പറഞ്ഞേ... അവൻ വരുന്ന വരെ കാത്തിരിക്കാൻ പറ്റില്ല ആ ലോറിക്കാര് ഇപ്പോ വരും."
"ഈ കട്ടില് പൊന്തിക്കാൻ എനിക്ക് വയ്യ ഏട്ടാ...."
ടിങ് ടോങ്
"ഇതാരാവോ "
"ഞാൻ നോക്കാം"
രമേശ് വാതിലിനടുത്തെത്തിയപ്പോൾ
"ചേട്ടാ... രമേശ് ആണോ....?"
"അതേ...
💬 Comments
View all comments