Chapter Title : അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു]
ധരിച്ച് ബെഡ്‌റൂമിനുള്ളിൽ നിന്ന് ഇറങ്ങി ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ തന്റെ ഭാര്യയെ നോക്കി.
"എടീ... കഴിഞ്ഞില്ലേ.. ലേറ്റ് ആയി വേഗം ഇറങ്ങാം"
കുറച്ചു സമയം കഴിഞ്ഞിട്ടും വരാറായാപ്പോൾ അവളെ വിളിക്കാൻ റൂമിനുള്ളിൽ ചെന്നു.
"എന്തോന്നാടീ ഇത് ഇതു വരെ കഴിഞ്ഞില്ലേ.. "
"ദേ... കഴിഞ്ഞു ഏട്ടാ.. ഞാനീ സൂചിയൊക്കെ ഒക്കെ കുത്തട്ടെ..."
"എടീ.. എന്തോരം സൂചിയാ നീ ഈ കുത്തുന്നെ ഇതിനൊക്കെ ഒരു പരിധി ഇല്ലെടി"
"ഉമ്മ്... ഏട്ടന് അങ്ങനെ പറഞ്ഞാൽ മതി.പിള്ളേര് ഒരു ചെറിയ ഗാപ് കിട്ടിയാൽ മതി അതിനുള്ളിൽ കൂടി നോക്കി വെള്ളം ഇറക്കി ഇരിക്കാൻ അങ്ങനെ ഇപ്പൊ എന്റെ ഒന്നും കാണണ്ട. അതിനാ ഇങ്ങനെ പുതച്ചു മൂടി സൂചി കുത്തി വക്കുന്നെ "
"ഓഹ്.പിന്നെ... നിന്നെ ഇപ്പൊ ആരാ ഇങ്ങനെ നോക്കാൻ"
"പിന്നെ... പണ്ട് ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ...? എന്നെ കാണാൻ കാവ്യമാധവനെ പോലെ ഉണ്ടെന്നൊക്കെ പറഞ്ഞു തള്ളി വിട്ടിരുന്നതാണല്ലോ.."
"അതു പണ്ടല്ലേ..... ഹഹഹഹഹ"
"ഒന്ന് പോ എന്റെ ഏട്ടാ...രാവിലെ തന്നെ ചൊറിയാൻ നിൽക്കാതെ"
"ആ.. ശരി നീ വേഗം വാ... സമയായി"
രമേശ് മോനെയും കൊണ്ട് പുറത്തിറങ്ങി കാറിനുള്ളിൽ കയറി ദിവ്യയെ കാത്തിരുന്നു. അധികം വൈകാതെ അവളും വീട്ടിൽ നിന്നും ഇറങ്ങി വന്ന് കാറിൽ കയറി ഇരുന്നു.കാർ സ്കൂളിലേക്ക് വച്ചു പിടിച്ചു.
"ഏട്ടാ ഞാൻ പറഞ്ഞ കാര്യം എന്തായി"
"നോക്കുന്നുണ്ട് "
"ആ.. നോക്കിയിരുന്നോ.... അടുത്ത ആഴ്ച്ച വീട് മാറേണ്ടതാ ഇത്ര അധികം സാധനം ഒന്നും എനിക്ക് ഒറ്റക്ക് ചൊമക്കാൻ വയ്യ."
"അതിനു ഞാനും കൂടി ഉണ്ടലോ..."
"നമ്മള് രണ്ടാളെ കൊണ്ടൊന്നും
💬 Comments
View all comments