Chapter Title : അടുക്കളയിൽ നിന്ന് ബെഡ്‌റൂമിലേക്ക് [യുയുത്സു]
അടുത്തുള്ള തുറന്നിട്ട ജനാലയിലൂടെ വരുന്ന നിലാ വെളിച്ചത്തിൽ അവൻ ദിവ്യയെ കണ്ടു.വീട്ടിൽ ഉടുക്കാറുള്ള ഒരു ഇളം പച്ച ചുരിദാർ ധരിച്ച് പുറം തിരിഞ്ഞു കിടക്കായിരുന്നു ദിവ്യ.വാതിക്കൽ നിൽക്കുന്ന ജയ്പാലിന് ദിവ്യയെ വിളിക്കാൻ ബുദ്ധിമുട്ടി.വളരെ കഷ്ടപെട്ട് അവൻ വിളിച്ചു.
"ചേച്ചി"
ദിവ്യയിൽ നിന്ന് മറുപടി ഒന്നും ഉണ്ടായില്ല.അഞ്ചു മിനിറ്റോളം ആ വാതിൽ പടിക്കൽ നിന്ന ശേഷം വീണ്ടും
"ചേച്ചി"
ഇപ്രാവശ്യം ദിവ്യ പതുക്കെ കലങ്ങിയ കണ്ണാൽ അവനെ തിരിഞ്ഞു നോക്കി. എന്നിട്ട് പഴയ പടി തന്നെ തിരിഞ്ഞു കിടന്നു.
"ഞാൻ വരാം നീ പൊക്കോ.."
ദിവ്യയുടെ ഇടറിയ ശബ്ദത്താൽ ഉള്ള മറുപടിയും കലങ്ങിയ കണ്ണുകളും അവനെ ഒന്ന് വേദനിപ്പിച്ചു.അവൻ തിരിഞ്ഞു നടന്നു. ദിവ്യയുടെ അമ്മ പത്മാവതി അവിടെ ടേബിളിൽ വച്ച പാത്രങ്ങളിൽ ഭക്ഷണം വിളമ്പുകയായിരുന്നു. അവനും ഒപ്പം കൂടി അവൻ ദിവ്യ വരുന്നതും കാത്തിരുന്നു.ദിവ്യ വന്നിരുന്ന് പാത്രത്തിൽ ഭക്ഷണം വിളമ്പി കൊണ്ടിരുന്നു.അവൻ ദിവ്യയിലേക്ക് ശ്രെദ്ധ കേന്ദ്രികരിച്ചു സന്തോഷവാതിയായിരുന്നു അപ്പോൾ ദിവ്യ.നേരത്തെ കേട്ട ഇടറിയ ശബ്ദമോ ഇടറിയ കണ്ണുകളോ അപ്പോൾ ദിവ്യക്ക് ഉണ്ടായിരുന്നില്ല തന്റെ അമ്മയോടും അച്ഛനോടും ഭർത്താവിനോടും മകനോടും നർമം കലർന്ന വാക്കുകൾ സംസാരിച്ച് അട്ടഹിച്ചു ചിരിക്കുന്ന ദിവ്യയെയാണ് അവൻ അപ്പോൾ കണ്ടത്.അവനും അവരോടപ്പം അത്താഴം കഴിച്ചേണീറ്റു. കുറച്ചു നേരം വീട്ടു മുറ്റത്തേക്ക് ഇറങ്ങി രാത്രിയിൽ പച്ച നെൽചെടികളിൽ ഗാനമേള നടക്കുന്ന സ്റ്റേജിൽ നിന്ന് വരുന്ന പല വർണ്ണത്തിലുള്ള പ്രകാശങ്ങൾ പാടത്തുള്ള നെൽച്ചെടികളെ വർണ്ണാഭമാക്കി അകലെ മൈക്കും പിടിച്ചു പാട്ടുപാടി ഡാൻസ് ചെയുന്ന വിരുതനെ അവൻ കുറച്ചു നേരം നോക്കി കൊണ്ടിരുന്നു.
കുറച്ചു നേരം കഴിഞ്ഞപ്പോൾ പത്മാവതി വന്ന്
💬 Comments
View all comments