Chapter Title : അവധികാലം 2 [MARK]
ഒരു കാര്യം പറയാം.
അവർ രണ്ട് പേരും ഞാൻ എന്താണ് പറയാൻ പോകുന്നത് എന്ന അകംഷയോടെ എന്നേ നോക്കി.
"ഞാൻ പോവാം നാട്ടിലേക്ക്"..........
മമ്മി : വേണ്ട അത് ഞാൻ സമ്മതിക്കില്ല അതും നീ തനിച്ച് വേണ്ട വേണ്ട.
ഞാൻ : മമ്മി ഞാൻ പറയുന്ന കേക്ക് ഞാൻ പോയി വരാം ഞാൻ ഇതുവരെ നാട്ടിലേക്ക് പോയിട്ടില്ലല്ലോ എനിക്കും ആഗ്രഹം ഉണ്ട് എല്ലാരേം കാണാൻ. അതു കൊണ്ട് ഞാൻ പോയി എല്ലാരേം കണ്ട് എല്ലാം പ്രേശ്നങ്ങൾലും സോൾവാക്കി മമ്മിനെ അവരെടെ അടുത്ത എത്തിക്കാം.
മമ്മി : വേണ്ടന്ന് പറഞ്ഞില്ലേ നീ തനിച്ച് പോവേണ്ട ഞാൻ സമ്മതിക്കില്ല. നീ കൊച്ച്കുഞ്ഞാണ്. ഇച്ചായൻ എന്താ മിണ്ടാതെ ഇരിക്കുന്നെ കേട്ടില്ലേ അവൻ പറയുന്നത്.
അച്ഛൻ : അവൻ പറഞ്ഞതാണ് ശെരി അവൻ പോയി വരട്ടെ ഇപ്പൊ അവൻ കോഴ്സ് എല്ലാം കഴിഞ്ഞ് ഹോളിഡേ ആസ്വദിക്കുകയല്ലേ. അവൻ പോയി വരട്ടെടോ ഭാര്യയെ.
മമ്മി : ഇല്ല എന്ത് വന്നാലും ഞാൻ സമ്മതിക്കില്ല.
ഞാൻ : മമ്മി ഞാൻ പറയുന്ന കേക്ക്. ഞാൻ പോയിവരാം മമ്മി എന്തായാലും എൻ്റെ മമ്മിക്ക് വേണ്ടില്ലെ ഞാൻ ഇത്രയെങ്കിലും ചെയ്ത് തരണ്ടേ ഇല്ലെങ്കിൽ ഞാൻ മമ്മിടെ മോൻ ആണെന്ന് പറഞ്ഞിട്ട് എന്തേലും കാര്യം ഉണ്ടോ. അതുകൊണ്ട് ഞാൻ പോയി വരാം മമ്മി.
അങ്ങനെ മമ്മിയെ പറഞ്ഞ് മനസ്സിലാക്കി ഞാൻ നാട്ടിലേക്ക് ഫ്ലൈറ്റ് കേറി ആലപ്പുഴ എത്തി. അവിടെ നിന്നും ഞാൻ മമ്മിയുടെ നാട്ടില്ലേക് ബോട്ട് കേറി എനിക്ക് അവിടം മൊത്തം നന്നായി ഇഷ്ട്ടമായി. ചുറ്റും കായൽ പറന്നു കിടക്കുന്നു.
💬 Comments
View all comments