അവധിക്കാലത്തെ സമ്മാനം
📝 Ongoing
👁 70K views ❤ 367 likes 💬 21 comments
അവധിക്കാലത്തെ സമ്മാനം 1
Avadhikkala Sammanam Part 1 bY shilog
വെക്കേഷന് സ്കൂള്‍ അടച്ചു...
രണ്ട് ദിവസം കഴിഞ്ഞപ്പോ തന്നെ ഉമ്മ. ഉപ്പയോട് ഗൾഫിലേക്ക് വിളിച്ചു പറഞ്ഞു...
"അതെ ഷാനു അവിടെ പോയി നിന്നോട്ടെ ഇവിടെ പന്തും കളിച്ച് തല്ലുംപിടിച്ച് നടക്കും. എനിക്ക് വയ്യ അതൊന്നും തീർക്കാൻ.. അവിടെ ആണെങ്കില്‍ ആരും ഉണ്ടാകില്ല... സുഹറയും കുട്ടികളും അവളുടെ വീട്ടിലേക്ക് പോയി കാണും ഇനി സ്കൂള്‍ തുറക്കുന്ന തലേന്നേ വരൂ... അവിടെ ഉപ്പക്കും ഉമ്മക്കും ഈ... വയസ്സ് കാലത്ത് ഒരു കൂട്ട് ആയി കൊളളും"
അതും പറഞ്ഞു ഉമ്മ ഫോണ്‍ കട്ട് ചെയ്തു എന്റെ അടുത്ത് വന്നു പറഞ്ഞു...
"എടാ.. ഷാനു ഉപ്പ സമ്മതിച്ചു നീ നാളെ തന്നെ പൊയ്ക്കൊ സാധനങ്ങള്‍ ഒക്കെ ഉമ്മ ബാഗില്‍ എടുത്ത് വെയ്ക്കാം"
അത് കേട്ടതും എനിക്ക് ദേഷ്യം വന്നു ഞാന്‍ ഉമ്മയോട് കയർത്തു പറഞ്ഞു "എന്തൊരു �കഷ്ടാ ഇത്... ആ പട്ടി കാട്ടിൽ പോയി ഞാ..ഞാനെന്തു ചെയ്യാനാ ഞാന്‍ പോണില്ല....... "
************************************
ഞാന്‍ എഴാം ക്ലാസ്സില്‍ പഠിക്കുന്ന കാലത്ത് പോയതാണ് അവിടെ ഉമ്മയുടെ വീട്ടിലേക്ക് പോവുക എന്ന് കേട്ടാല്‍ എനിക്ക് ദേഷ്യമാണ് ഒരു പട്ടികാടാണ് അവിടെ.... അയൽവാസികളില്ല, റോഡില്ല അടുത്ത് അങ്ങാടിയില്ല അങ്ങനെ ഒരു തനി പട്ടികാട്......
എന്റെ പേര് ഷാനവാസ് എല്ലാവരും എന്നെ ഷാനു എന്നാണ് വിളിക്കാറ് വയസ്സ് 20 എന്നാല്‍ എന്റെ വളര്‍ച്ച കണ്ടാല്‍ 22 ആയി എന്ന് തോന്നും.....
ഈ പ്രായത്തില
💬 Comments
View all comments