Chapter Title : അവൾ അനുപമ [രുദ്രാ]
സാധു പെൺകുട്ടിയെ വലിച്ചിഴച്ചു ചുമരിൽ ചേർത്ത് നിർത്തി കഴുത്തിനു പിടിച്ചു....
ആർക്കും അയാളോട് അടുക്കാനോ... എതിർക്കാനോ.. ഒന്നും പറയാനോ കഴിയാതെ നോക്കി നിന്നു... എല്ലാവർക്കും ഭയം....
ചുമരിൽ ചേർത്ത് നിർത്തി അയാൾ ആ കുട്ടിയുടെ കഴുത്തിൽ അമർത്തി ഞെരിച്ചു... ആ കുട്ടിക്ക് ശ്വാസം കിട്ടാതെ പിടയുകയും കണ്ണുകൾ പുറത്തേക്കു തള്ളി വരുകയും ചെയ്യുന്നുണ്ടായിരുന്നു...
ഇത് കണ്ട അവളുടെ അമ്മ നിലത്തുനിന്നും ഓടി വന്ന് അയാളുടെ കയ്യിൽ കയറി ആവുന്ന ശക്തിയിൽ ആ കുട്ടിയുടെ കഴുത്തിൽ ഉള്ള പിടുത്തം വിടുവിക്കാൻ നോക്കി... ആ കൈ ഒന്ന് അയഞ്ഞതും ആ പെൺകുട്ടി ആഞ്ഞു ശ്വാസം വലിച്ചു...
ഭാസ്കരൻ ആ പാവം സ്ത്രീയെ ഇടത്തെ കൈകൊണ്ടു കഴുത്തിനു പിടിച്ചു പത്തടി ദൂരത്തേക്ക് എറിഞ്ഞു... അവർ അവിടെ നടു തല്ലി വീണു..
അപ്പോഴേക്കും ഒരു 16 വയസ്സ് തോന്നിക്കുന്ന മെലിഞ്ഞു വെളുത്ത ഒരു പയ്യൻ അയാളുടെ കയ്യിൽ കയറിപ്പിടിച്ചു
വിട്... വിട്..... അച്ഛാ.... കുഞ്ഞേച്ചിയെ വിട്... എന്ന് പറഞ്ഞ് അവൻ അച്ഛന്റെ കയ്യിൽ തുങ്ങി... ഭാസ്കർ ആ പയ്യനെയും എടുത്തു എറിഞ്ഞു... കഴുത്തിലെ പിടി മുറുകി മുറുകി വരുന്നു...
എല്ലാവരും ഷോക്ക് ആയി നിൽക്കുന്നു... ഞാനും അവിടെ നടക്കുന്ന എല്ലാം കാണുന്നുണ്ട്... ഇതൊക്കെ സിനിമയിലും കഥകളിലും കണ്ടിരുന്ന ഞാൻ..... ഇങ്ങനെ ഒരു അനുഭവം നേരിട്ട് കാണുന്നത് ആദ്യമായി ആണ്.....
ആ ... അമ്മ തലയിൽ രണ്ട് കൈകൊണ്ടും അടിച്ച്...... വാ....വിട്ട് അലറി കരയുന്നുണ്ട്... ന്റെ മോളെ ഇപ്പോൾ കൊല്ലും അയാൾ.....
ആ ആർത്ത നാദം കാതുകളിൽ മുഴുങ്ങിയ എന്റെ അമ്മ ഷോക്കിൽ നിന്നും
💬 Comments
View all comments