Chapter Title : അവൾ അനുപമ [രുദ്രാ]
തീരുമാനിച്ച കാര്യങ്ങൾ
അമ്മയോട് വിവരിച്ചു പറഞ്ഞുകൊടുക്കുന്നുണ്ട്.. കുറേ നേരം സംസാരിച്ചിരുന്നു.. ഞാനും അവളും കേട്ടിരുന്നു...
കുറച്ച് കഴിഞ്ഞു അമ്മ എണീറ്റ് അവളെയും കൂട്ടി അകത്തേക്ക് പോയി..
ദേ... ഒന്നിങ്ങു വന്നേ... അമ്മ അച്ഛനെ അകത്തേക്ക് വിളിച്ചു..
ഞാനും അകത്തേക്ക് കയറി... അവളെ നോക്കി കണ്ടില്ല... താഴെ അച്ഛന്റെയും അമ്മയുടെയും ബെഡ്‌റുമിന് അടുത്തായി ഒരു റൂം ഉണ്ട് ഞാൻ നോക്കിയപ്പോൾ അവിടെ അവൾക്കു വാങ്ങിയ സാധനങ്ങൾ എല്ലാം ഉണ്ട്... വാഷ് റൂമിൽ നിന്നും ശബ്ദം കേൾക്കുന്നുണ്ട്....
ഞാൻ പതുക്കെ മുകളിലേക്കു പോകാൻ നേരം അച്ഛന്റെയും അമ്മയുടെയും ശബ്ദം കേൾക്കുന്നുണ്ട്..
അല്ല ആ കുട്ടി താഴെ റൂമിൽ കിടന്നോട്ടെ അല്ലെ....?
അതെന്തേ...?
അവൻ കല്യാണം കഴിച്ചു കൊണ്ട് വന്നതല്ലേ.....?
പിന്നെ.... എന്തിനാ താഴെ റൂമിൽ കിടത്തുന്നത്.....
നാളെ വിവാഹം രജിസ്റ്റർ ചെയ്യില്ലേ..?
പിന്നെ എന്താ....?
അപ്പോളും അവർ ഒരുമിച്ചല്ലേ നിൽക്കേണ്ടത്...
അമ്മ.. .. അതല്ല അവിടെ റൂം സെറ്റ് ചെയ്തിട്ടില്ലല്ലോ.. കട്ടിലും ഇല്ല...
കല്യാണം ശെരിയാകുമ്പോൾ റൂംസെറ്റ് ചെയ്യാം എന്ന് വെച്ചതല്ലേ.... ആകെ ഒരു വാർബോർഡ് ആണ് ഉള്ളത്...
ഓഹ് അത് ശെരിയാണെല്ലോ..? അച്ഛൻ
എന്നാ രണ്ടുപേരും താഴെ റൂമിൽ കിടന്നോട്ടെ..
ആ അത് ശെരിയാ...
ഞാൻ ഇത് കേട്ടതും വേഗം പുറത്ത് സോഫയിൽ വന്നിരുന്നു...
അച്ഛൻ പുറത്ത് വന്നു എന്നോട് കിടക്കാൻ നോക്കാം..
നിങ്ങൾ താഴെ റൂമിൽ കിടന്നോ........
അവിടെ മുകളിൽ കട്ടിൽ ഇല്ലല്ലോ.... നാളെ നമുക്ക് വാങ്ങിക്കാം...
ഓ അത് സാരമില്ല....ഞാൻ മുകളിൽ കിടന്നോളാം...
ഉം ശരി എന്നാ... ഞാൻ വേഗം മുകളിലേക്കു സ്റ്റൈയർ കയറി റൂമിൽ
💬 Comments
View all comments