0%

Chapter Title : അവൾ അനുപമ [രുദ്രാ]

Author : kkstories Read All Parts 1.7K

ജൂസ് കുടിച്ച് കണ്ണുകൾ അടച്ച് അവിടെത്തന്നെ ഇരുന്നു...

ടാ...  രഞ്ജു..... വാ...വന്ന് ഊണ് കഴിക്കു..

ഞാനും അമ്മയും അവളും കൂടെ ഊണ് കഴിച്ചു... അവൾ എന്റെ ഡ്രസ്സ്‌ ആണ് ധരിച്ചിരുന്നത്...

ഞാൻ അവളെ ഒന്ന് നോക്കി..

തല താഴ്ത്തി ഭക്ഷണം കഴിക്കുന്നുണ്ട്...

അമ്മ അവളോട്‌ കഴിക്കു മോളെ... ഇതുകഴിക്കു....അത് കഴിക്കു ഭക്ഷണം ഇഷ്ട്ടം ആയില്ലേ... എരിവ് കൂടുതൽ ഉണ്ടോ...  അവൾ തലകുലുക്കുന്നുണ്ട്.. മൂളുന്നുണ്ട്.. തല ആട്ടുന്നുണ്ട്... ഞാൻ വേഗം കഴിച്ച് സോഫയിൽ വന്നിരുന്നു....

കുറച്ചു കഴിഞ്ഞപ്പോൾ അമ്മ അവളെയും കൂട്ടി വന്നു.. അവൾ ഒരു ചുരിദാർ ഉടുത്ത് ഭംഗിയായി ഒരുങ്ങിയിട്ടിയുണ്ട്...

രഞ്ജു.. നീ ഇവളെയും കൂട്ടി കുറച്ച് ഡ്രസ്സ്‌ എടുത്തിട്ട് വാ..
അമ്മ വരുന്നില്ലേ.....?

ഇല്ല നിങ്ങൾ പോയാൽ മതി... എനിക്ക് ഇവിടെ കുറച്ച് ജോലി ഉണ്ട്.. പിന്നെ ബൈക്ക് അല്ലെ ഇവിടെ ഉള്ളു... നിങ്ങൾ പോയിട്ടു വാ...

ഇതേ അടുത്ത വീട്ടിലെ അഞ്ജലിയുടെ ചുരിദാർ ആണ്.. അവളുടെ ഡ്രസ്സ്‌ ഏകദേശം ഇവൾക്ക് പാകമാകും തോന്നി..  അതുകൊണ്ട് അവളുടെ ചുരിദാർ ഒന്ന് കടം വാങ്ങി... വന്നിട്ട് അലക്കി തേച്ച് തിരിച്ചു കൊടുക്കാം....

ഞാൻ ചാവിയും എടുത്ത് ബൈക്കിനരുകിലേക്ക് നടന്നു.. ബൈക്ക് സ്റ്റാർട്ട്‌ ആക്കിയിട്ടു നിന്നു.. അവളെ എന്റെ പുറകെ അമ്മ കയറ്റി ഇരുത്തി...
അമ്മ......പതുക്കെ ശ്രദ്ധിച്ചു പോകണേ..
ഞാൻ വണ്ടി മുന്നോട്ട് എടുത്തതും അവൾ പേടിച്ച് ബൈക്കിലെ പിടുത്തം എടുത്ത് എന്റെ ഷോൾഡറിൽ വെച്ച് മുറുക്കി പിടിക്കാൻ തുടങ്ങി... കാര്യം മനസ്സിലായ ഞാൻ പതുക്കെ പോകാൻ തുടങ്ങി.. അപ്പോൾ ഷോൾഡറിൽ ഉള്ള അവളുടെ പിടുത്തം അയഞ്ഞു.... പാർക്കിങ്ങിൽ

💬 Comments

View all comments