Chapter Title : അവൾ 1 [Locky]
ഞാൻ രാഹുൽ, എനിക്ക് ഇപ്പോൾ 21 വയസ്. ചില പ്രേത്യക കാരണങ്ങൾ കൊണ്ട് എന്റെ 21മത്തെ വയസ്സിൽ ആണ് ഈ കോളേജിൽ ചേരാൻ സാധിച്ചത്. കാരണങ്ങൾ പിന്നീട് ഒരിക്കൽ പറയാം...
ഇത് നടന്ന സംഭവമാണോ, കഥയാണോ എന്നൊന്നും ഞാനിവിടെ പറയാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾക് എങ്ങനെ എടുക്കാൻ ആണോ തോന്നുന്നേ അങ്ങനെ എടുക്കാം എന്ന് വെച്ച് ഇതിൽ മുഴുവൻ വരുന്നത് കഥ എന്നും പറയാൻ പറ്റില്ല.
പക്ഷെ എഴുതാൻ ഉള്ള എളുപ്പത്തിന് ഞാനും കഥ എന്ന് തന്നെ ആണ് ഇവിടെ ഉപയോഗിക്കാൻ പോകുന്നത്, ഇനി കഥയിലേക് വരാം...
എന്റെ വീട്ടിൽ ഞാനും അമ്മയും ചേച്ചിയും മാത്രം ആണ് ഉള്ളത്, അച്ഛൻ വർഷങ്ങൾ ആയി ഗൾഫിലാണ്.ചേച്ചി എന്നെക്കാൾ 4 വയസിനു മൂത്തതാണ്
ബട്ട് ഞങ്ങളെ കണ്ടാൽ ഒരു 2 വയസ് വ്യത്യാസം മാത്രമേ തോന്നിക്കുള്ളൂ, എന്നെക്കാൾ ഒരല്പം നീളം മാത്രം അവൾക് കുറവ് ഉള്ളൂ.
അമ്മ ഹൌസ് വൈഫ് ആണ്, ഇവിടെ അടുത്തുള്ള ഒരു കടയിൽ സെയിൽസ് സ്റ്റാഫ് ആയിട്ട് കയറാൻ ഉള്ള പ്ലാൻ ഉണ്ട് കാരണം അച്ഛൻ തിരിച്ചു വന്നാൽ പിന്നെ പോകണ്ട എന്ന് ആണ് അമ്മയുടെ അഭിപ്രായം, വന്നു കഴിഞ്ഞ് ഇവിടെ ഒരു ജോലി കിട്ടുന്നവരെ കുടുംബം മുന്നോട്ട്
പോകാൻ ബുദ്ധിമുട്ട് ഉണ്ടാവാതെ ഇരിക്കാൻ ആണ് പെട്ടന്ന് ഈ ജോലി നോക്കുന്നത്. അച്ഛൻ ഗൾഫിൽ ആയതുകൊണ്ട് വലിയ കടം ഒന്നും ഞങ്ങൾക് ഉണ്ടായിരുന്നില്ല ഒരു ചെറിയ 2 നില വീടും 2 സ്കൂട്ടിയും ഒക്കെ ഉണ്ട് കുറച് ഗോൾഡും.
ഈ കഥയിൽ ഇവർക്കു കൂടുതൽ റോൾ ഇല്ലാത്തതുകൊണ്ട്
💬 Comments
View all comments